ക​രു​ത​ൽ മേ​ഖ​ല: സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കി​ഫ
Saturday, September 14, 2024 4:50 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ (ഇ​എ​സ്എ) നി​ശ്ച​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ഡ്രാ​ഫ്റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കി​ഫ ആ​ന​ക്കാം​പൊ​യി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മാ​പ്പ് ജി​യോ കോ​ഡി​നേ​റ്റും, കെ​എം​എ​ൽ ഫ​യ​ലും ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും വി​ധം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ജി വെ​ള്ളാ​വൂ​ർ, ജോ​ൺ​സ​ൺ പു​ത്തൂ​ർ, ചാ​ക്കോ കൊ​ച്ചി​ലാ​ത്ത്, കു​ട്ടി വാ​ലു​മ്മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.