ബാലുശേരി: കണ്ണാടിപ്പൊയിലില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. പിണ്ഡംനീക്കിയില് മീത്തല്‍ ബാലന്റെ വീടിന് നേരേയാണ് നേരെയാണ് ഇന്ന് പുലര്ച്ചെനാലോടെ സ്ഫോടക വസ്തു എറിഞ്ഞത്.
വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കൂടാതെ മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും ചെറിയതോതില്‍ കേടുപാടുണ്ട്.വലിയ ശബ്ദം കേട്ടാണ് വീട്ടുകാരും പരിസരവാസകളും വിവരം അറിയുന്നത്. ആര്‍ക്കും പരിക്കില്ല.ബാലുശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.