താമരശേരി: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കിഴക്കോത്ത് ആവിലോറ ഇരക്കൽ പുറായിൽ മുഹമ്മദ് ഹാരിസാ (41)ണ് അറസ്റ്റിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് കൈതപ്പൊയിലിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ കൈതപ്പൊയിൽ കോടഞ്ചേരി നോളജ് സിറ്റി റോഡിൽ വച്ചാണ് മുഹമ്മദ് ഹാരിസ് പിടിയിലായത്. കാറിൽ നിന്നു 15.03 ഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെടുത്തു.