കുറ്റാടി: കുറ്റ്യാടിക്കടുത്ത് ഉൗരത്ത്, വളയണ്ണൂർ, കുളങ്ങരത്താഴ എന്നീ പ്രദേശങ്ങളിലായി എട്ടു പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും പിടികൂടി. നായകൾക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ നായകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് തെരുവ്നായകളുടെ ശല്യം രൂക്ഷമാണ്. അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.