സ്നേഹാലയത്തിലെ അന്തേവാസികളെ സന്ദർശിച്ചു
1458241
Wednesday, October 2, 2024 4:49 AM IST
തിരുവമ്പാടി: ലോക വയോജന ദിനത്തിൽ തിരുവമ്പാടി സ്നേഹാലയത്തിലെ അന്തേവാസികളെ സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ സന്ദർശിച്ചു. "കരുതും കരങ്ങൾ' എന്ന എൻഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ സന്ദർശനം നടത്തിയത്.
വയോജനങ്ങളുമായി സംവദിക്കുകയും കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, എൻഎസ്എസ് കോ ഓർഡിനേറ്റർ ജിതിൻ ജോസ്, എൻഎസ്എസ് ലീഡേഴ്സ് ഡോൺ ജോബി, ദിയ ട്രീസ, ജെറിൻ സണ്ണി, ആൽബർട്ട് മാർട്ടിൻ ജോർജ് , ജോൺ ജോസഫ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.