ലഹരി വില്പനയിലൂടെ സമ്പാദിച്ച വാഹനങ്ങള്‍ കണ്ടുകെട്ടി
1568079
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരേ ശക്തമായ നടപടി തുടരുന്നതിന്റെ ഭാഗമായി ലഹരി വില്പനയിലൂടെ യുവാവ് ഭാര്യയുടെ പേരില്‍ സമ്പാദിച്ച വാഹനം പോലീസ് കണ്ടുകെട്ടി.
മാങ്കാവ് പൊക്കുന്ന് സ്വദേശി തോട്ടുംമാരത്ത് ഇംതിഹാസി (30)ന്റെ ഭാര്യയുടെ പേരില്‍ വാങ്ങിയ വാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.