യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം നടത്തി
1570003
Tuesday, June 24, 2025 7:00 AM IST
പേരാമ്പ്ര: നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന്റെ വിജയത്തില്‍ പേരാമ്പ്രയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പേരാമ്പ്ര ബൈപ്പാസ് ജംഗ്ഷന് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ സമാപിച്ചു.
നേതാക്കളായ കെ. ബാലനാരായണന്‍, ടി.കെ. ഇബ്രാഹിം, കെ.എ. ജോസുകുട്ടി, രാജീവ് തോമസ്, മുനീര്‍ എരവത്ത്, ആര്.കെ മുനീര്‍, പി.കെ. രാഗേഷ്,രാജന് മരുതേരി, കെ. മധുകൃഷ്ണന്, കെ.കെ.വിനോദന്‍, എസ്.സുനന്ദ്,ടി.കെ.എ. ലത്തീഫ്, ടി.പി. ചന്ദ്രന്,പുതുക്കുടി അബ്ദുറഹ്മാന്, കെ.സി.രവീന്ദ്രന്, പി.എം.പ്രകാശന്, ടി.പി.മുഹമ്മദ് എന്നിവര്‍നേതൃത്വം നല്കി.