നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ അ​ക്ര​മ​കാ​രി​ക​ൾ എ​ത്തി​യാ​ൽ ഇ​ര​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​കും: മു​ര​ളീ​ധ​ര​ൻ
Thursday, April 18, 2019 12:21 AM IST
വ​ട​ക​ര: അ​ക്ര​മ​കാ​രി​ക​ൾ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ എ​ത്തി​യാ​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​ത സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​വി​ടെ ഓ​രോ പ്ര​ദേ​ശ​ത്തും കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ കാ​ണി​ച്ചു​ത​രു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ കൊ​ല്ലാ​ൻ​ന​ട​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ കൂ​ടാ​ര​മാ​ണ് സി​പി​എ​മ്മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. പി. ​ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ട് സി​പി​എം എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള സ്നേ​ഹ​ദീ​പം കെ.​കെ. ര​മ, പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ പി​താ​വ് കൃ​ഷ്ണ​ൻ, ശ​ര​ത് ലാ​ലി​ന്‍റെ പി​താ​വ് സ​ത്യ​നാ​ഥ​ൻ, അ​രി​യി​ൽ ഷു​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ളി​യി​ച്ചു.
കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ പി.​സു​രേ​ന്ദ്ര​ൻ, കെ.​എം.​ഷാ​ജ​ഹാ​ൻ, കെ.​സി ഉ​മേ​ഷ്ബാ​ബു, കാ​സ​ർ​ഗോ​ഡ് ഡി​സി​സി സെ​ക്ര​ട്ട​റി പെ​രി​യ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.