സ്വ​ന്ത​മാ​യി ശി​ക്ഷ വി​ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം: കെ.​എം. ഷാ​ജ​ഹാ​ന്‍
Thursday, April 18, 2019 12:21 AM IST
പേ​രാ​മ്പ്ര: സ്വ​ന്ത​മാ​യി ശി​ക്ഷ വി​ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും അ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രാ​ണ് സ​മാ​ധാ​ന​ത്തി​ന്‍റെ വെ​ള്ള​രി പ്രാ​വ് ച​മ​യു​ന്ന​തെ​ന്നും കെ.​എം. ഷാ​ജ​ഹാ​ൻ. "കൊ​ല​വാ​ളു​ക​ള്‍ അ​റി​യ​ട്ടെ വോ​ട്ടി​ന്‍റെ മൂ​ര്‍​ച്ച " എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്ന ആ​ര്‍എം​പി​ഐ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എ​മ്മി​ന്‍റെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും ശ​രീ​ര​ത്തി​ല്‍ ത​ല​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പോ​ടെ ജീ​വി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജു​ഡീ​ഷ​റി​യെ​യും നി​യ​മ സം​വി​ധാ​ന​ത്തെ​യും വെ​ല്ലു​വി​ളി​ച്ച് ജ​നാ​ധി​പ​ത്യ​ത്തെ പു​ച്ഛി​ക്കു​ന്ന​വ​രോ​ട് ജ​ന​കീ​യ കോ​ട​തി​യി​ല്‍ തോ​ല്‍​പ്പി​ച്ച് പ​ക​രം വീ​ട്ട​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ആ​ര്‍​എം​പി​ഐ പേ​രാ​മ്പ്ര ഏ​രി​യ ചെ​യ​ര്‍​മാ​ന്‍ എം.​കെ. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​കാ​ശ​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മാ​മ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.