കു​പ്ര​ചാ​ര​ണ​ങ്ങ​ളെ തു​റ​ന്ന്കാ​ട്ടി ന​ങ്ങേ​ലി​മാ​ർ
Thursday, April 18, 2019 12:21 AM IST
പേ​രാ​മ്പ്ര: പി. ​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം എ​ൽ​ഡി​എ​ഫ് മേ​പ്പ​യൂ​ർ സൗ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​കാ​വ​ത​ര​ണം.
മാ​റു​മ​റ​യ്ക്ക​ൽ, മു​ല​ക്ക​രം , പ​ന്തി​ഭോ​ജ​നം തു​ട​ങ്ങി സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ മ​തി​ൽ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തി​ന്‍റെ വ​ർ​ത്ത​മാ​ന അ​വ​സ്ഥ അ​നാ​വ​ര​ണം ചെ​യ്യു​ന്ന ന​ങ്ങേ​ലി​മാ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്ന നാ​ട​ക​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
മേ​പ്പ​യൂ​രി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നാ​ട​ക​ത്തി​ന്‍റെ തെ​രു​വ​ര​ങ്ങേ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആം​സി​സ് മു​ഹ​മ്മ​ദ് ര​ച​ന​യും ബാ​ബു​രാ​ജ് ക​ൽ​പ​ത്തൂ​ർ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​ക​ത്തി​ൽ എം.​പി. ശോ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ളി വ​ള്ളി​ൽ, ഇ.​കെ. വി​ജി, മ​ർ​ഫി​ദ എ​സ് രാ​ജീ​വ്, മി​യ, വൈ​ഷ്ണ​വി, അ​നു​ശ്രീ, അ​ലീ​ന എ​സ് വി​നോ​ദ്, ജ​ഹ​നാ​ര, എ​സ്.​ആ​ർ. അ​ള​കാ, തേ​ജാ​ല​ക്ഷ്മി, ധി​ൽ​ന, ആ​ര്യ​ന​ന്ദ, അ​നു​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്.