സ​ർ​വേ​ക​ൾക്ക് വിശ്വാസ്യത ഇല്ല: മ​ന്ത്രി കെ. ​രാ​ജു
Friday, April 19, 2019 12:35 AM IST
മു​ക്കം: ചി​ല ചാ​ന​ലു​ക​ൾ പു​റ​ത്ത് വി​ട്ട സ​ർ​വേ​ക​ൾ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. 2004 ലെ ​സ​ർ​വേ ഫ​ലം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കൊ​ടി​യ​ത്തൂ​ർ ചെ​റു​വാ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് പോ​ലും വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വം, ഐ​ക്യം, ഭ​ര​ണ​ഘ​ട​ന എ​ന്നി​വ സം​ര​ക്ഷി​ക്കാനാണ് ഇ​ട​ത് മു​ന്ന​ണി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.