കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഫോ​ട്ടോ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച കാ​റി​ന്‍റ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്ത നി​ല​യി​ൽ
Friday, April 19, 2019 12:35 AM IST
പേ​രാ​മ്പ്ര : വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ പി​ൻ ഭാ​ഗ​ത്തെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ച​ക്കി​ട്ട​പാ​റ മു​തു​കാ​ട് ര​ണ്ടാം ബ്ലോ​ക്കി​ലെ ഐ​ക്ക​ര​ശേ​രി വി​പി​ന്‍റെ കാ​റി​നു നേ​രെ​യാ​ണു ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​തി​ക്ര​മം ന​ട​ന്ന​ത്. വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഫോ​ട്ടോ കാറിൽ പ​തി​പ്പി​ച്ചിരുന്നു.
വി​പി​ൻ മു​തു​കാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​മേ​ഖ​ല​യി​ൽ യു ​ഡി എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ സാ​മ​ഗ്ര​ി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.