പ്രചാരണം വിലയിരുത്താൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്നു
Friday, April 19, 2019 12:35 AM IST
മു​ക്കം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യു​ഡി​എ​ഫ് നേ​താ​ക്കൾ യോ​ഗം ചേ​ർ​ന്നു.
എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റിമാരായ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക്, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി ​സി​ദ്ദി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ക്ക​ത്തെ യു​ഡി​എ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വ​ർ കൂ​ടു​ത​ൽ ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി.
വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.