പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം
Friday, April 19, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ​ർ ഇ​ന്നു ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും. ഇ​ന്ന് ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. കാ​ൽ​വ​രി പ്ര​യാ​ണ​ത്തി​ലെ 14 സ്ഥ​ല​ങ്ങ​ളാ​ണ് കു​രി​ശി​ന്‍റെ​വ​ഴി​യി​ൽ അ​നു​സ്മ​രി​ക്കു​ക.
യേ​ശു​വി​ന്‍റെ പീ​ഡാ​സ​ഹ​ന-​മ​ര​ണ-​സം​സ്കാ​ര ര​ഹ​സ്യ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ലാ​പ​യാ​ത്ര​ക​ളും പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ങ്ങ​ളും ന​ഗ​രി​കാ​ണി​ക്ക​ൽ ശു​ശ്രൂ​ഷ​യും ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. അ​ൻ​പ​ത് ദി​വ​സ​ത്തെ വ​ലി​യ​നോ​ന്പി​ന് സ​മാ​പ്തി​കു​റി​ച്ച് വി​ശ്വാ​സി​ക​ൾ ഞാ​യ​റാ​ഴ്ച ഉ​യി​ർ​പ്പു​ഞാ​യ​ർ ആ​ച​രി​ക്കും.
കോ​ഴി​ക്കോ​ട് ദേ​വ​മാ​ത ക​ത്തീ​ഡ്ര​ലി​ൽ നിന്ന് ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ക​ണ്ണൂ​ർ റോ​ഡി​ലെ സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ​വ​ഴി. ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദദം നൽകും. വൈ​കി​ട്ട് 3.30ന് ​മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ഉ​യി​ർ​പ്പു തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ കാ​ർമി​ക​ത്വം വഹിക്കും.
ക​ല്ലാ​യി സെ​ന്‍റ് പാ​ട്രി​ക് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​നും മ​ലാ​പ്പ​റ​ന്പ് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി​റെ​ഡീ​മ​ർ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​മാ​ണ് കു​രി​ശി​ന്‍റെ​വ​ഴി. തു​ട​ർ​ന്ന് ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. നാ​ളെ രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പു​തി​രു​നാ​ൾ ദി​വ്യ​ബ​ലി.
മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.15ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും 9.15ന് ​മ​ല​യാ​ളം കു​ർ​ബാ​ന​യും ഉ​ണ്ടാ​കും. സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ചി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നും മ​ലാ​പ്പ​റ​ന്പ് ക്രി​സ്തു​രാ​ജ ദേ​വാ​ല​യം, വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി​റെ​ഡീ​മ​ർ ദേ​വാ​ല​യം, ക​ല്ലാ​യ് സെ​ന്‍റ് പാ​ട്രി​ക് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30നു​മാ​ണ് ദി​വ്യ​ബ​ലി.
താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന് രാ​വി​ലെ 7.30 ന് ​ന​ട​ക്കു​ന്ന തി​ര​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​ൺ ഒ​റ​വു​ങ്ക​ര മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും ദു:​ഖ​ശ​നി രാ​വി​ലെ 6.30 ന് ​വി​കാ​രി ഫാ.​മാ​ത്യു മാ​വേ​ലി ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും.
പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​യി​ർ​പ്പു ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.​ പ​ാറോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ദുഃ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ. നാ​ളെ രാ​വി​ലെ 6.30ന് ​പു​ത്ത​ൻ​വെ​ള്ള​വും തി​രി​യും വെ​ഞ്ച​രി​ക്ക​ൽ. നാ​ളെ രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പു​തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.45നും 7.15​നും വി​ശു​ദ്ധ കു​ർ​ബാ​ന.
കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 7.30 ന് ​പീ​ഡാ​നു​ഭ​വ ച​രി​ത്രം​വാ​യ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​രി​ശി​ന്‍റെ​വ​ഴി പ​തി​യി​ൽ ക​പ്പേ​ള​യി​ലേ​ക്ക്. കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ ച​രി​ത്രം​വാ​യ​ന. തു​ട​ർ​ന്ന് ചെ​മ്പ്ര കു​രി​ശു​പ​ള്ളി​യി​ൽ നി​ന്ന് കു​രി​ശി​ന്‍റെ​വ​ഴി.
ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 7.30 ന് ​പീ​ഡാ​നു​ഭ​വ​ച​രി​ത്രം വാ​യ​ന, തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി. ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ​ച​രി​ത്ര വാ​യ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ിളി​കു​ടു​ക്കി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്‌ കു​രി​ശി​ന്‍റെ​വ​ഴി.
ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ​ച​രി​ത്രം വാ​യ​ന. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ​വ​ഴി.
കാ​റ്റു​ള്ള മ​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 6.45 പീ​ഡാ​നു​ഭ​വ ച​രി​ത്രം വാ​യ​ന. തു​ട​ർ​ന്ന് പൂ​വ്വ​ത്താം​കു​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ക​രി​ക​ണ്ട​ൻ​പാ​റ സെ​ന്‍റ്ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ​ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ ച​രി​ത്രം വായന, തു​ട​ർ​ന്ന് പൂ​വ്വ​ത്താം​കു​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി.
ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 7.30 ന് ​പീ​ഡാ​നു​ഭ​വ ച​രി​ത്രം വായന, തു​ട​ർ​ന്ന് മു​പ്പ​താം മൈ​ലി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. പാ​ത്തി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ ച​രി​ത്രം വായന, തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ​വ​ഴി.
കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 6. 45 ന് ​തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി.
തി​രു​വ​മ്പാ​ടി ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. വൈകിട്ട് നാ​ലി​ന് ആ​രാ​ധ​ന​യ്ക്കു ശേ​ഷം ടൗ​ണി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി​.