വാ​ഴക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷ​വും ക​ണ്ണീ​ർ മ​ഴ
Friday, April 19, 2019 12:36 AM IST
മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. പു​ൽ​പ്പ​റ​മ്പ് ഭാ​ഗ​ത്ത് കു​ല​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ൾ ന​ശി​ച്ചു.
റം​സാ​ൻ വി​പ​ണി ല​ക്ഷ്യം വ​ച്ച് കൃ​ഷി ചെ​യ്ത വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം 10 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം ഉ​ണ്ടാ​യെ​ന്നാ​ണ് ക​ണക്ക്.
ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.
അ​ബ്ദു​ല്ല പു​ൽ​പ്പ​റ​മ്പി​ൽ, പ​റ​മ്പി​ൽ സ​മ​ദ്, അ​ത്തി​ക്കോ​ട്ടു​മ്മ​ൽ അ​ബു​ബ​ക്ക​ർ, പാ​മ്പാ​ട്ടു​മ്മ​ൽ അ​ബ്ദു​ല്ല, കു​റു​മ്പ്ര മ​ഹ്മൂ​ദ്, ബ​ഷീ​ർ, മു​ഹ​മ്മ​ദ് മ​ണി മു​ണ്ട​യി​ൽ, റ​ഷീ​ദ് പ​റ​മ്പാ​ടു​മ്മ​ൽ, പെ​രു​വാ​ട്ടി​ൽ ഷ​ഫീ​ഖ്, ബാ​ബു പൊ​റ്റ​ശേ​രി, റ​ദ് ബം​ഗ്ലാ​വി​ൽ, കു​ഞ്ഞാ​മു അ​മ്പ​ല​ത്തി​ങ്ങ​ൽ, കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​യാ​ണ് കു​ടു​ത​ലാ​യി ന​ശി​ച്ചി​ട്ടു​ള്ള​ത്.
കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 5000 ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. കെ.​സി.​സി. റ​സ​ലു​ദ്ദീ​ന്‍റെ 1000 വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി. വി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍റെ 1500 വാ​ഴ​ക​ളി​ൽ 500 ഉം ​ക​ള​ത്തി​ങ്ങ​ൽ ബീ​രാ​ന്‍റെ 500 വാ​ഴ​ക​ളും പി.​യു. അ​ബ്ദു​സ​ലാ​മി​ന്‍റെ 600 വാ​ഴ​ക​ളും മു​ട്ടാ​ത്ത് അ​ബ്ദു​റ​ഹി​മാ​ന്‍റെ 500 വാ​ഴ​ക​ളും ന​ശി​ച്ചു. മൂ​ന്നു​പോ​ക്കി​ൽ സ​ലാ​മി​ന്‍റെ 300 വാ​ഴ​ക​ളും ക​ള​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദി​ന്‍റെ 200 വാ​ഴ​ക​ളും ക​ള​ത്തി​ങ്ങ​ൽ കു​ഞ്ഞി​യു​ടെ 300 വാ​ഴ​ക​ളും കു​റ്റി​പ്പു​റം റ​ഷീ​ദി​ന്‍റെ 100 വാ​ഴ​ക​ളും കാ​റ്റി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്.
വീ​ട്, സാം​സ്കാ​രി​ക നി​ല​യം, ചാ​യ​ക്ക​ട എ​ന്നി​വ​യ്ക്കും ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ളും മാ​ട്ട​റ​ജ​മീ​ല ആ​ലി​ക്കു​ട്ടി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും സ​ലീ​ലി​ന്‍റെ ചാ​യ​ക്ക​ട​യു​ടെ ചി​ല്ലും ത​ക​ർ​ന്നു.
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സം വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വാ​ഴ​കൃ​ഷി ന​ശി​ച്ചു. വ​ട്ട​ച്ചി​റ​യി​ലെ ക​രി​ങ്ങ​ട ജോ​ൺ​സ​ന്‍റെ നൂ​റോ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ന​ശി​ച്ച​ത്.