പൈ​പ്പ് ന​ന്നാ​ക്കി​യെ​ന്നു വ​കു​പ്പ്; പ​ക്ഷെ വെ​ള്ളം റോ​ഡി​ലാ​ണ്
Friday, April 19, 2019 12:36 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട​ക്കു വെ​ള്ളം ഒഴുക്കുന്ന പൈ​പ്പ് പൊ​ട്ടി​യ​ത് നേ​രെ​യാ​ക്കാ​ൻ ക​ഴി​യാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി. പൈ​പ്പ് ന​ന്നാ​ക്കി​യെ​ന്ന് പ​റ​യു​ന്പോ​ഴും വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ്.
കു​ടി​വെ​ള്ളമില്ലാതെ ബു​ദ്ധി​മു​ട്ടു​ന്ന ചെ​മ്പ​നോ​ട​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു വെ​ള്ളം കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ല ഭാ​ഗ​ത്തും പൈ​പ്പ് പൊ​ട്ടി​യതു കാ​ര​ണം ജ​ല​മൊ​ഴു​ക്കി​ന്‍റെ വേ​ഗ​ത കുറവാ​ണ്. ഇ​ത് ഉ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തു​ന്ന​തി​നു ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലു​ള്ള​വ​രാ​ണു പൈ​പ്പ് ന​ന്നാ​ക്കേ​ണ്ട​ത്.