അഗ്നിശമന ഉപകരണ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Friday, April 19, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: ഫ​യ​ർ​ഫോ​ഴ്സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ അ​ഗ്നി സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
മൊ​ഫ്യൂ​സി​ൽ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബീ​ച്ച് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ഹൈ​ഡ്രോ​ളി​ക് റെ​സ്ക്യൂ ടൂ​ൾ, ന്യൂ​മാ​റ്റി​ക് എ​യ​ർ ബാ​ഗ്, ബ്രീ​ത്തി​ംഗ് അ​പ്പാ​ര​റ്റ് സെ​റ്റ്, സ്പ്രെ​ഡ​ർ, കോ​ൺ​ക്രീ​റ്റ് ക​ട്ട​ർ, എ​ക്സോ​സ്റ്റ് ബ്ലോ​വ​ർ, 50 ട​ൺ​വ​രെ പൊ​ക്കാ​വു​ന്ന ജാ​ക്കി, എ​യ​ർ​ബാ​ഗ്, ചെ​യ​ർ​നോ​ട്ട്, ഫ്ല​ഡ് ലൈ​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ വാ​ഹ​നം എ​ത്തി​ച്ചാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം.
അ​പ​ക​ട​മു​ണ്ടാ​വു​ന്പോ​ൾ ത​ടി​ച്ചു​കൂ​ടു​ന്ന ജ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ടാ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടു​ള്ള അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ പ​നോ​ത്ത് അ​ജി​ത് കു​മാ​ർ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ​ൽ. ജ​യ​കു​മാ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ന്മാ​രാ​യ ആ​ർ. മൂ​ർ​ത്തി, എ​ൻ. സു​ഭാ​ഷ്, സി. ​ശ്രീ​ജേ​ഷ് കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​വി​ശ്വം​ഭ​ര​ൻ, സ​ത്യ​നാ​ഥ​ൻ, എം.​വി. അ​രു​ൺ, കെ.​എ​സ്. ന​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.