പൊ​തു കി​ണ​റു​ക​ളിൽ വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാതെ നാട്ടുകാർ
Friday, April 19, 2019 12:36 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള​ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു കി​ണ​റു​ക​ളി​ല്‍ ജ​ല സ​മൃ​ദ്ധ​മാ​ണെ​ങ്കി​ലും കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ള്‍ നെ​ട്ടോ​ട്ട​ത്തി​ല്‍.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ര​ണ്ട് കി​ണ​റു​ക​ളി​ലും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച ഒ​രു കി​ണ​റി​ലും ക​ന​ത്ത വേ​ന​ലി​ലും ജ​ലം സ​മൃ​ദ്ധ​മാ​ണ്. ഈ ​മൂ​ന്ന് കി​ണ​റു​ക​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്.
വെ​ള്ളി​യോ​ട് ഉ​റ​വ്കു​ണ്ട് പു​ഴ​യോ​ര​ത്ത് പ​തി​ന​ഞ്ച് അ​ടി​യോ​ളം വ്യാ​സ​ത്തി​ല്‍ നി​ര്‍​മി​ച്ച കി​ണ​റി​ന്‍റെ നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ട് ആ​റ് മാ​സ​മാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കി​ണ​ര്‍ ചു​റ്റു​മ​തി​ല്‍ കെ​ട്ടി ഇ​രു​മ്പ് വ​ല​യി​ട്ട് സം​ര​ക്ഷി​ച്ച് വെ​ച്ചി​രി​ക്കു​ക​യാ​ണ്. ടാ​ങ്ക് നി​ര്‍​മാ​ണം എ​ങ്ങു​മെ​ത്താ​ത്ത​താ​ണ് ജ​ല വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​ത്. പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം വീ​ടു​ക​ളി​ലെ കി​ണ​ര്‍ വ​റ്റി വ​ര​ണ്ടി​ട്ട് ആ​ഴ്ച​ക​ളാ​യി. പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡി​ല്‍​പെ​ട്ട കു​ങ്ക​ന്‍ നി​ര​വു​മ്മ​ലി​ലെ കൊ​മ്മോ​ട​ന്‍​ക​ണ്ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കി​ണ​റി​ന്‍റെ സ്ഥി​തി​യും ഇ​തു​ത​ന്നെ. കു​ങ്ക​ന്‍ നി​ര​വു​മ്മ​ലി​ലെ നൂ​റോ​ളം വീ​ട്ടു​കാ​രാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​ത്.
യ​ഥേ​ഷ്ടം വെ​ള്ളം ല​ഭി​ച്ചി​രു​ന്ന കൊ​മ്മോ​ട​ന്‍​ക​ണ്ടി പ​റ​മ്പി​ല്‍ വ​ലി​യ കി​ണ​ര്‍ കു​ഴി​ച്ച​തോ​ടെ കി​ണ​റി​ന് സ​മീ​പ​ത്തെ അ​ഞ്ചോ​ളം വീ​ടു​ക​ളി​ലെ ക​ടു​ത്ത വേ​ന​ലി​ലും വ​റ്റാ​ത്ത കി​ണ​ര്‍ വ​റ്റി വ​ര​ണ്ട് വീ​ട്ടു​കാ​ര്‍ കു​ടി​വെ​ള​ള​ത്തി​നാ​യ് നെ​ട്ടോ​ട്ടം ഓ​ടു​ക​യാ​ണ്. കൂ​ട്ടാ​യി​ച്ചാ​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കി​ണ​റി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി മാ​സ​ങ്ങ​ളാ​യി വെ​ള​ളം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.
മൂ​ന്ന് കി​ണ​റു​ക​ളി​ലും ക​പ്പി​യും ക​യ​റും ഘ​ടി​പ്പി​ച്ചാ​ല്‍ നാ​ട്ടു​കാ​ര്‍ വെ​ള്ളം കോ​രി​യെ​ടു​ക്കാ​ന്‍ ക​ഴി​യും. വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ഴ​മൂ​ല ഹ​നു​മാ​ന്‍ കു​ണ്ടി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ഉ​പ​യോ​ഗി​ച്ച് ജ​ന​കീ​യ സ​മി​തി കു​ഴി​ച്ച കി​ണ​ര്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ത​ക​ര്‍​ന്ന​തോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല.
പ്ര​ദേ​ശ​ത്തെ പൊ​ട്ട​ക്കി​ണ​ർ ന​ന്നാ​ക്കി​യാ​ൽ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.