നി​ക​ന്ന തോ​ട് ക​ര്‍​ഷ​കർ പു​ന​ര്‍ നി​ര്‍​മി​ച്ചു
Sunday, April 21, 2019 2:19 AM IST
താ​മ​ര​ശേ​രി: നി​ക​ന്ന തോ​ട് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് മ​ണ്ണ​ടി​ഞ്ഞ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന മ​ലോ​റം അ​മ്പ​ല​പ്പ​ടി കാ​പ്പാ​ട് തോ​ടാ​ണ് പു​ന​ര്‍ നി​ര്‍​മി​ച്ച​ത്.

ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ഉ​ത്ഭ​വി​ച്ച് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കി കൂ​ട​ത്താ​യി പു​ഴ​യി​ല്‍ ചേ​രു​ന്ന നീ​ര്‍​ച്ചാ​ലാ​ണി​ത്. നീ​ര്‍​ച്ചാ​ല്‍ പു​ന​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ് മ​ലോ​റ​ത്തെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ രം​ഗ​ത്ത് വ​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മണ്ണുമാന്തിയന്ത്രം ഉ​പ​യോ​ഗിച്ച് മ​ണ്ണെ​ടു​ത്ത് മാ​റ്റി. തോ​ട് നി​ക​ന്ന​തി​നാ​ല്‍ മ​ഴ​വെ​ള്ളം വ​യ​ലു​ക​ളി​ൽ പ​ര​ന്നൊ​ഴു​കി​‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി ന​ശി​ച്ചി​രു​ന്നു. പു​തു​താ​യി കൃ​ഷി​യി​റ​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി കി​ണ​റു​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും മ​ലി​ന​മാ​യി​രു​ന്നു. നി​ക​ന്ന തോ​ട് തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​ര്‍.

കു​ഞ്ഞാ​യി​ന്‍ കാ​പ്പാ​ട് , അ​ര​വി​ന്ദ​ന്‍ വെ​ണ്ണോ​ട്, റ​സാ​ക്ക് മ​ലോ​റം, സെ​യ്ത് മു​ഹ​മ്മ​ദ്, കെ.​ന​വാ​സ, കെ.​ഹ​മീ​ദ്, താ​ഹി​ര്‍ കാ​പ്പാ​ട് , കെ.​നാ​സ​ര്‍ മോ​ന്‍, കെ. ​ശം​സു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.