ജി​ല്ല​യി​ല്‍ ര​ണ്ട്‌​ല​ക്ഷ​ത്തോ​ളം പു​തി​യ വോ​ട്ട​ര്‍​മാ​ര്‍ വി​ധി​നി​ര്‍​ണ​യി​ക്കും
Sunday, April 21, 2019 2:19 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി.​ കോ​ഴി​ക്കോ​ട്, വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള 2177 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ 26,016,05 വോ​ട്ട​ര്‍​മാ​ര്‍ 23 ന് ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും.
2016നെ ​അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ വോ​ട്ട​ര്‍​മാ​രാ​ണ് വി​ധി നി​ര്‍​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക.
2016 ല്‍ 23,11,404 ​വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്നി​ട​ത്ത് ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ വ​ട​ക​ര, കോ​ഴി​ക്കോ​ട് എ​ന്നി​ങ്ങ​നെ ര​ണ്ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2,601605 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. അ​ന്തി​മ​വോ​ട്ട​ര്‍ പ​ട്ടി​ക അ​നു​സ​രി​ച്ച് വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ 12,86,250 ആ​ണ് ആ​കെ വോ​ട്ട​ര്‍​മാ​ര്‍ . ഇ​തി​ല്‍ 6,17,009 പു​രു​ഷ​ന്‍​മാ​രും 6,69,223 സ്ത്രീ​ക​ളും 18 ഭി​ന്ന​ലിം​ഗ​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു.
ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വ​ട​ക​ര​യ്ക്ക് കീ​ഴി​ലു​ള്ള​ത്. അ​തി​ല്‍ വ​ട​ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്ള​ത് (1,58,665). നാ​ദാ​പു​ര​ത്താ​ണ് വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ല്‍ (2,03245), ത​ല​ശ്ശേ​രി(1,68,132), കൂ​ത്തു​പ​റ​മ്പ്(1,84,382), കു​റ്റ്യാ​ടി(1,89,576), കൊ​യി​ലാ​ണ്ടി (1,93,999), പേ​രാ​മ്പ്ര(1,88,251) എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ട​ര്‍​മാ​ര്‍. സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍ വ​ട​ക​ര​യി​ല്‍ 2676 ഉം ​കോ​ഴി​ക്കോ​ട് 2669 ഉം ​ആ​ണ്.
13,15,355 വോ​ട്ട​ര്‍​മാ​രാ​ണ് കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 6,39,112 പു​രു​ഷ​ന്‍​മാ​രും 6,76,228 സ്ത്രീ​ക​ളും 15 ഭി​ന്ന​ലിം​ഗ​ക്കാ​രും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ടി​ന്‍റെ കീ​ഴി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​മാ​യി കു​ന്ന​മം​ഗ​ലം (2,18,753) മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് സൗ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍​മാ​ര്‍ (1,49,337). ബാ​ലു​ശേ​രി(2,14,894), എ​ല​ത്തൂ​ര്‍ (19,33,75), കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് (1,71,727), ബേ​പ്പൂ​ര്‍ (1,94,454), കൊ​ടു​വ​ള്ളി(1,72,815).
ജി​ല്ല​യി​ല്‍ 2174 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. മൂ​ന്ന് ഓ​ക്‌​സി​ല​റി പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മു​ണ്ട്. ഇ​തി​ല്‍ 182 എ​ണ്ണം മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 12 എ​ണ്ണം സ്ത്രീ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 36 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് 301 ഉം ​വ​ട​ക​ര​യി​ല്‍ 833 ഉം ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ത​ര​ണ​ത്തി​നാ​യി ഏ​ഴ് കേ​ന്ദ്ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലും ഏ​ഴെ​ണ്ണം വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം വെ​ള്ളി​മാ​ട് കു​ന്ന് ജെ​ഡി​ടി യി​ലാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.
546 ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി 1159 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 65 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ മാ​തൃ​ക സ്റ്റേ​ഷ​നു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. സ്ത്രീ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മു​ള്ള ഏ​ഴ്‌​പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. 145 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​കും.
വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പ്, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 674 ലൊ​ക്കേ​ഷ​നി​ലാ​യി 1180 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള​ള​ത്.
70 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ മാ​തൃ​ക സ്റ്റേ​ഷ​നു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. സ്ത്രീ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മു​ള്ള പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​ണ്.