ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്തു​ക​ള്‍ സ​ജ്ജം
Sunday, April 21, 2019 2:19 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​യി. മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തി​ല​ധി​കം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ക.​എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും റാ​മ്പ്, വീ​ല്‍ ചെ​യ​ര്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. സ​ഹാ​യ​ത്തി​നാ​യി ഒ​രു വോ​ള​ണ്ടി​യ​റേ​യും എ​ല്ലാ ബൂ​ത്തി​ലും ഒ​രു​ക്കും. 33,314 ആ​ളു​ക​ളെ​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്.
വോ​ട്ടു​ചെ​യ്യാ​നെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വ​ഴി​കാ​ട്ടാ​ന്‍ 2250 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​രെ​യാ​ണ് നി​യോ​ഗി​ക്കു​ക. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ര​ണ്ട് വീ​ല്‍​ചെ​യ​റു​കളും റാം​പ്, ശു​ചി​മു​റി ഒ​രു​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ന്‍ ഒ​രു ത​ര​ത്തി​ലും സാ​ധി​ക്കാ​ത്ത പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ സ്ട്ര​ക്ച​ര്‍ ഉ​ള്‍​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.
ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്തു​ക​ളി​ലേ​ക്ക് 430 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ മൂ​ന്ന് ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ളി​ലാ​യി 12 ഉ​ദ്യോ​ഗ​സ്ഥ​രും ജോ​ലി ചെ​യ്യും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ര്‍​വ് ഉ​ദ്യോ​ഗ​സ്ഥ​രും സേ​വ​ന സ​ജ്ജ​രാ​യു​ണ്ടാ​വും.