കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കെ​ല്ലാം സ​മ​ഗ്ര​മാ​യ സാ​ന്ത്വ​ന പ​രി​ച​ര​ണം ഉ​റ​പ്പു വ​രു​ത്ത​ണം
Sunday, April 21, 2019 2:19 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കെ​ല്ലാം സ​മ​ഗ്ര​മാ​യ സാ​ന്ത്വ​ന പ​രി​ച​ര​ണം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് പേ​രാ​മ്പ്ര ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ദ്വൈ ​വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ആ​വ​ശ്യ​മാ​യ ഓ​രോ രോ​ഗി​ക്കും ഓ​രോ വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്ത​ണം. ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ എ​ട്ടാ​മ​ത് ദ്വൈ​വാ​ര്‍​ഷി​ക സ​മ്മേ​ള​നം ദ​യ സ്ഥാ​പ​ക​നും ത​ണ​ല്‍ വ​ട​ക​ര​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​വി. ഇ​ദ്‌​രീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഇ​മ്പി​ച്ച്യാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ജ​നറൽ സെ​ക്ര​ട്ട​റി ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള​യും വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​ടു​ത്ത വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് എ​ന്നി​വ ട്ര​ഷ​റ​റും അ​വ​ത​രി​പ്പി​ച്ചു. എ​ന്‍.​കെ. മ​ജീ​ദ്, മൊ​യ്തീ​ന്‍ കൂ​ളി​ക്ക​ണ്ടി, ആ​ര്‍.​കെ. അ​മ്മ​ത്, കെ​വി​കെ പി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ. ​ഇ​മ്പി​ച്ച്യാ​ലി (ചെ​യ​ര്‍​മാ​ന്‍), ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള (ജ​ന: സെ​ക്ര​ട്ട​റി), ആ​ര്‍. കു​ഞ്ഞ​ബ്ദു​ള്ള, എ​ന്‍.​കെ. മ​ജീ​ദ് (സെ​ക്ര​ട്ട​റി​മാ​ര്‍), വി​ശ്വ​ന്‍ മ​ഠ​ത്തി​ല്‍ (ട്ര​ഷ​റ​ര്‍), വി.​പി. മു​ഹ​മ്മ​ദ് ഷാ​ഫി (മാ​നേ​ജ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം. സൂ​പ്പി, വി.​ടി. ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.