പേ​രാ​മ്പ്ര​യി​ല്‍ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് നി​യ​ന്ത്ര​ണം
Sunday, April 21, 2019 2:19 AM IST
പേ​രാ​മ്പ്ര: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പേ​രാ​മ്പ്ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​അ​ബ്ദു​ല്‍ ക​രീം അ​റി​യി​ച്ചു.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ൻ വി​ളി​ച്ചു ചേ​ര്‍​ത്ത രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം.
പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ഉ​ച്ച​യ്ക്കുശേഷം ര​ണ്ട് മു​ത​ല്‍ പേ​രാ​മ്പ്ര പോ​ലീ​സ് സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന തെ​രു​വ​ത്ത്ക​ട​വ് മു​ത​ല്‍ കു​റ്റ്യാ​ടി പാ​ലം വ​രെ​യു​ള്ള പാ​ത​യി​ല്‍ പ്ര​ക​ട​ന​മോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മോ അ​നു​വ​ദി​ക്കി​ല്ല. ബൈ​ക്കു​ക​ളി​ല്‍ കൊ​ടി കെ​ട്ടി​യു​ള്ള യാ​ത്ര​ക്കും ഈ ​പാ​ത​യി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല. പ്ര​ചാ​ര​ണ സ​മ​യം വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന ബൂ​ത്തു​ക​ളി​ല്‍ മൂ​ന്ന് പേ​രി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. വ​ശ​ങ്ങ​ളി​ല്‍ കൂ​ട്ടം കൂ​ടി നി​ല്‍​ക്ക​രു​ത്.
എ.​കെ ബാ​ല​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, വി.​കെ. മൊ​യ്തു, എ.​കെ. ച​ന്ദ്ര​ന്‍, എ. ​ബാ​ല​ച​ന്ദ്ര​ന്‍, വി.​പി. അ​സീ​സ്, പു​തു​ക്കു​ടി അ​ബ്ദു​ദു​ര്‍ റ​ഹ്മാ​ന്‍, എം.​കെ. കാ​സിം എന്നിവരാണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.