രാ​ഹു​ല്‍ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കു​ന്ന നേ​താ​വ് : ഇ. ​വ​ത്സ​രാ​ജ്
Sunday, April 21, 2019 2:19 AM IST
മു​ക്കം: ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കു​ന്ന നേ​താ​വാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്ന് പോ​ണ്ടി​ച്ചേ​രി മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ. ​വ​ത്സ​രാ​ജ്. മു​ക്ക​ത്ത് യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​തേ​ത​ര ശ​ക്തി​ക​ള്‍​ക്ക് ക​രു​ത്തു പ​ക​ര്‍​ന്നി​ട്ടു​ണ്ട്. പോ​ണ്ടി​ച്ചേ​രി​യി​ല്‍ ഉ​ള്‍​പ്പ​ടെ വ​ന്‍ നേ​ട്ടം കൊ​യ്യാ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭാ​വി പ്ര​ധാ​ന​മ​ന്ത്രി​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് വ​യ​നാ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.