ചുരത്തിൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, April 21, 2019 2:19 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ബ​സും കാ​റും ത​മ്മി​ല​ടി​ച്ച് നാലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.
ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കു​ന്ന കാ​റും ബ​ത്തേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സുമാണ് വ്യൂ ​പോ​യ​ന്‍റി​നു താ​ഴെ ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ല​ക്‌ഷ​ൻ സ്ക്വാ​ഡ് 16.65 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൗ​ത്ത് സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് രേ​ഖ​ക​ളി​ല്ലാ​ത്ത 16.65 ല​ക്ഷം രൂ​പ പി​ടി​കൂ​ടി.
എം.​സി. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്ത​ിലു​ള്ള സം​ഘ​ം പി​ടി​കൂ​ടി​യ​ പ​ണം ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പി​ൽ ക​മ്മിറ്റി​ക്ക് കൈ​മാ​റി. സി​പി​ഒമാ​രാ​യ ഒ.​കെ. ശ്രീ​കു​മാ​ർ, അ​നൂ​ജ്, വീ​ഡി​യോ​ഗ്ര​ഫ​ർ അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ 78.11 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.