തി​രു​വ​മ്പാ​ടി​യെ ചെ​ങ്ക​ട​ലാ​ക്കി എ​ൽ​ഡി​എ​ഫ് റാ​ലി
Sunday, April 21, 2019 2:19 AM IST
തി​രു​വ​മ്പാ​ടി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ വി​ജ​യ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലാ​ത്ത​ത് എ​ൽ​ഡി​എ​ഫി​ന് തു​ണ​യാ​കു​മെ​ന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.
തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ന്ന ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി. ​പി. സു​നീ​റി​ന്‍റെ പ്ര​ച​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്‌ട്രീ​യ മാ​റ്റം എ​ൽഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ല.
ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച സ്ഥ​ല​ത്ത് രാ​മ​ക്ഷേ​ത്രം പ​ണി​യു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​റു​മാ​റി ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ്.
രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി മ​ത്സ​രി​ക്കാ​ത്ത​ത് ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ്. കോ​ൺ​ഗ്ര​സു​കാ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണ് രാ​ഹു​ൽ അ​മേ​ഠി​ക്ക് പു​റ​മെ വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സി​ന്‍റെ ബി ​ടീ​മാ​യി കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ട്ട് ക​രാ​റി​ന്‍റെ​യും ആ​സി​യാ​ൻ ക​രാ​റി​ന്‍റെ ദു​ര​ന്ത​മാ​ണ് കാ​ർ​ഷി​മേ​ഖ​ല ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്. ഗാ​ഡ്ഗി​ൽ ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ജ​ന​ങ്ങ​ളെ തീ​രാ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സു​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ന്ത്രി കെ.കെ. ശൈലജ, ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ടൗ​ണി​ന​ട​ന്ന റോ​ഡ് ഷോ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെടുത്തു.