രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി പാ​ട്ടു പാ​ടി വോ​ട്ടു​പി​ടി​ച്ച് മൊ​യ്തീ​ൻ​കോ​യ
Sunday, April 21, 2019 2:20 AM IST
മു​ക്കം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി സ്വ​ന്ത​മാ​യി ഗാ​ന​ങ്ങ​ൾ ര​ചി​ച്ച നാ​ടു​നീ​ളെ ഒ​റ്റ​യ്ക്ക് പാ​ടി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം പൂ​ള​പ്പൊ​യി​ൽ പൈ​റ്റൂ​ളി ചാ​ലി​ൽ മൊ​യ്തീ​ൻ​കോ​യ.
മൈ​ക്കും സ്പീ​ക്ക​റും മൊ​യ്തീ​ൻ​കോ​യ സ്വ​ന്തം പ​ണം കൊ​ണ്ട് വാ​ങ്ങി​യ​താ​ണ്. അ​ഞ്ചു​വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​തി ഏ​റെ ദ​യ​നീ​യ​മാ​ണെ​ന്നും അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​റു​തി വ​ര​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ക്ക​ണ​മ​ന്നു​മാ​ണ് മൊ​യ്തീ​ൻ​കോ​യ പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട് മൊ​യ്തീ​ൻ​കോ​യ.