എ​ൻ​ഡി​എ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, April 21, 2019 2:20 AM IST
കോ​ഴി​ക്കോ​ട്: എ​ൻ​ഡി​എ വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ ​വെ​ള്ളാ​പ്പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ കൈയേ​റ്റ​ശ്ര​മ​ത്തി​ലും വാ​ണി​യ​മ്പ​ല​ത്ത് എ​ൻ​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെയു​ണ്ടാ​യ അ​ക്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ ജി​ല്ലാ ക​മ്മി​റ്റി ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി.
എ​ൻ​ഡി​എ ലോ​ക്സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം പാ​ള​യം, മു​ത​ല​ക്കു​ളം വ​ഴി മാ​നാ​ഞ്ചി​റ​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ചേ​റ്റൂ​ര്‍ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ ടി.​പി.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ക​ട​ന​ത്തി​ന് ബി​ജെ​പി ജി​ല്ലാ ട്ര​ഷ​റ​ര്‍ ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ , ബി​ഡി​ജെ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​തീ​ഷ് കു​റ്റി​യി​ല് , ബി.​കെ.​പ്രേ​മ​ൻ, എം.​സി. ശ​ശീ​ന്ദ്ര​ന്‍, സി. ​അ​മ​ര്‍​നാ​ഥ് , ന​മ്പി​ടി നാ​രാ​യ​ണ​ൻ, ഹ​രി​ദാ​സ​ൻ, പി.​എം.​ശ്യാ​മ​പ്ര​സാ​ദ്, ര​ത്നാ​ക​ര​ൻ പ​യ്യോ​ളി, രാ​ജേ​ഷ് പി.​മാ​ങ്കാ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.