ക​ലാ​ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, April 21, 2019 2:20 AM IST
കോ​ട​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച് ഫാ​സി​സ്റ്റ് വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണ​വു​മാ​യി എ​ത്തി​യ യു​ഡി​എ​സ്എ​ഫ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​ജാ​ഥ​യ്ക്ക് കോ​ട​ഞ്ചേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ത​ട്ടൂ​ർ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കെ​മു​റി​യി​ൽ, പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, അ​ബു​ബ​ക്ക​ർ മൗ​ല​വി, ഷാ​ജു റ​ഹ്‌​മാ​ൻ​ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

'രാ​ഗാ വ​യ​നാ​ട്' മൊ​ബൈ​ൽ ആ​പ്പ് ത​രം​ഗ​മാ​കു​ന്നു

മു​ക്കം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്പ് 'രാ​ഗാ വ​യ​നാ​ട്' ത​രം​ഗ​മാ​കു​ന്നു. രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​പ്പ് വ​ഴി കാ​ണാ​വു​ന്ന​താ​ണ്. അ​മേ​ഠി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഫോ​ട്ടോ, വീ​ഡി​യോ ഗാ​ല​റി​യും ഉ​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ആ​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
കൃ​ത്രി​മ ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​പ്പ് കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് വാ​ർ റൂ​മു​മാ​യി ചേ​ർ​ന്നാ​ണ് ആ​പ്പ് ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച