രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്‌ വോ​ട്ടു​തേ​ടി ത​ഞ്ചാ​വൂ​ര്‍ സം​ഘം
Sunday, April 21, 2019 2:20 AM IST
മു​ക്കം: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്‌ വേ​ണ്ടി വോ​ട്ടു തേ​ടാ​ന്‍ ത​മി​ഴ്‌​നാ​ട്‌ ത​ഞ്ചാ​വൂ​രി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ്‌ സം​ഘം മു​ക്ക​ത്ത്‌ എ​ത്തി. ത​മി​ഴ്‌​നാ​ട്‌ പി​സി​സി അം​ഗം എം. ​ജോ​ണ്‍​സ​ണ്‍, ത​ഞ്ചാ​വൂ​ര്‍ ജി​ല്ലാ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ജി. ​ല​ക്ഷ്‌​മി നാ​രാ​യ​ണ​ന്‍, ട്ര​ഷ​റ​ര്‍ ആ​ര്‍. പ​ള​നി​യ​പ്പ​ന്‍, സോ​ണ​ല്‍ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ. ​ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്‌. ഇ​വ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ത​മി​ഴ്‌ വോ​ട്ട​ര്‍​മാ​രെ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട​ഭ്യ​ര്‍​ഥി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ആ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ല​ഘു​ലേ​ഖ​ക​ളും ഇ​വ​ര്‍ വി​ത​ര​ണം ചെ​യ്യും. എ​ട​വ​ണ്ണ​യി​ലെ കു​ടും​ബ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സം​ഘം നാ​ളെ വ​യ​നാ​ട്‌ ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തും.
ഇ​ന്ന്‌ രാ​വി​ലെ മു​ക്ക​ത്ത്‌ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും കെ​പിസിസി പ്ര​സി​ഡ​ന്‍റു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, സ​ജീ​വ്‌ ജോ​സ​ഫ്‌, കോ​ഴി​ക്കോ​ട്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്‌, തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വ​യ​നാ​ട്‌ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം വാ​ര്‍ റൂം ​കോ ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി. നൗ​ഷാ​ദ​ലി​യാ​ണ് ത​ഞ്ചാ​വൂ​രി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ്‌ സം​ഘ​ത്തെ വ​യ​നാ​ട്ടി​ലെ​ത്തി​ച്ച​ത്‌.