വാ​ല്യ​ക്കോ​ട്ട് കെ. ​മു​ര​ളീ​ധ​ര​നെ ത​ട​യാ​ന്‍ ശ്ര​മം
Monday, April 22, 2019 12:21 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര ലോ​ക്​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി കെ. ​മു​ര​ളീ​ധ​ര​നെ ത​ട​യാ​ന്‍ ശ്ര​മം. നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ല്യ​ക്കോ​ട്ട് ഇ​ന്നലെ വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വം.
അ​രി​ക്കു​ള​ത്തെ സ്വീ​ക​ര​ണം ക​ഴി​ഞ്ഞ് പേ​രാ​മ്പ്ര ക​ല്ലോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ക​ട​ന​മാ​യി എ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ര​ളി സ​ഞ്ച​രി​ച്ച തു​റ​ന്ന വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തെന്നാണു
പരാതി. സ്ഥാനാർഥിക്ക് ഒപ്പം സ​ഞ്ച​രി​ച്ച ര​ണ്ട് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ജീ​പ്പ് ത​ട​ഞ്ഞു​വെ​ച്ച് അ​നൗ​ണ്‍​സ​ര്‍​മാ​രെ മ​ര്‍​ദി​ച്ചതായും ആരോപണമുണ്ട്. ഇ​തേതു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് കു​റ​ച്ചു നേ​രം സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. പേ​രാ​മ്പ്ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​അ​ബ്ദു​ല്‍ മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോലീ​സ് എ​ത്തി​യാ​ണ് സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കി​യ​ത്.
പ​രാ​ജ​യ​ഭീ​തി​യി​ലാണ് സി​പി​എ​മ്മു​കാ​ര്‍ അ​ക്ര​മ​ം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്ന് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​റ്റി കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.