രാ​ഹു​ൽ ഗാ​ന്ധി ച​രി​ത്രവി​ജ​യം നേ​ടുമെന്ന്
Monday, April 22, 2019 12:21 AM IST
മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് യുഡിഎഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എന്നിവർ പ്ര​സ്താ​വി​ച്ചു.
വയനാട്ടിൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി. ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​യോ​ടെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ന് ദി​വ​സ​മാ​യ ഇ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ൺ​വീ​ന​ർ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.