എക്സൈസ് പരിശോധനയിൽ 75 ലി​റ്റ​ര്‍ വിദേശമ​ദ്യം പി​ടി​കൂ​ടി
Monday, April 22, 2019 12:21 AM IST
നാ​ദാ​പു​രം: ക​ക്ക​ട്ട് ടൗ​ണി​ല്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 75 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ ശേ​ഖ​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി ഒ​രാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ദാ​പു​രം എ​ക്‌​സൈ​സും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് സം​ഘ​വും വൈ​കു​ന്നേ​രം സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​യ​ത്. ക​ക്ക​ട്ട് മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന് പി​ന്‍ വ​ശം ഫു​ട്പാ​ത്തി​ന​ടി​യി​ല്‍ ഒ​മ്പ​ത് പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ ശേ​ഖ​രം. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട കു​ന്നു​മ്മ​ല്‍ സ്വ​ദേ​ശി ത​വി​ടോ​റേ​മ്മ​ല്‍ അ​ജി​ത്ത് (40) എ​ന്ന​യാ​ള്‍​ക്കെ​തി​രെ അ​ബ്കാ​രി വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ മു​മ്പും അ​ബ്കാ​രി കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ ക​ക്ക​ട്ടി​ലി​ല്‍ കു​റ്റ്യാ​ടി പോ​ലീ​സും എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 211 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ടൗ​ണി​ല്‍ വ​ന്‍ മ​ദ്യ വേ​ട്ട ന​ട​ത്തി​യ​ത്.
എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​സു​രേ​ന്ദ്ര​ന്‍, പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, കോ​ഴി​ക്കോ​ട് ഐ​ബി യൂ​ണി​റ്റി​ലെ റി​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.