ഗെ​യി​ല്‍ പൈ​പ്പ്‌ലൈ​ന്‍: പാറപൊട്ടിക്കുന്നതിനിടെ വീ​ടു​ക​ള്‍​ക്ക് കേടുപാടെന്ന് പരാതി
Monday, April 22, 2019 12:21 AM IST
താ​മ​ര​ശേ​രി: ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ​ടു​ക്കു​ന്ന കു​ഴി​ക​ളി​ലെ പാ​റ​പൊ​ട്ടി​ക്കു​ന്ന​ത് കാ​ര​ണം വീ​ടു​ക​ള്‍​ക്ക് നാ​ശം സം​ഭ​വി​ക്കു​ന്ന​താ​യി പ​രാ​തി. ചെ​മ്പ്ര ഒ​രു​പ​ന​ക്കു​ന്നു​മ്മ​ല്‍ സു​രേ​ഷ്, പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് വ്യാ​പ​ക​മാ​യി വി​ള്ള​ല്‍ ഉ​ണ്ടാ​യ​ത്. സു​രേ​ഷി​ന്‍റെ പു​തി​യ​വീ​ടി​ന്‍റെ ചു​മ​രും തൂ​ണു​ക​ളും വി​ള്ള​ല്‍ വീ​ണ നി​ല​യി​ലാ​ണ്.
പ്ര​ജീ​ഷി​ന്‍റെ വീ​ടി​ന്‍റെ ചു​മ​രും ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​താ​ണ് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ന്‍ കാ​ര​ണ​മാ​വു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു ഗെ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മൊ​ന്നു​മു​ണ്ടാ​യി​ല്ല. പാ​റ പൊ​ട്ടി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച് വീ​ട്ടു​കാ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഗെ​യി​ല്‍ വി​ക്റ്റിം​സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.