നൂതന സംവിധാനങ്ങളുമായി കൺട്രോൾ റൂം
Tuesday, April 23, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ പ്രീ ​പോ​ള്‍ മോ​ണി​റ്റ​റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ സം​വി​ധാ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക് സെ​ന്‍റ​റാ​ണ് നി​രീ​ക്ഷ​ണ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ-​ദൂ​ത്, പോ​ള്‍ മാ​നേ​ജ​ര്‍ തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് നി​രീ​ക്ഷ​ണ സം​വി​ധാ​നം സ​ജീ​വ​മാ​ക്കാ​ന്‍ ഉ​പ​യേ​ാഗി​ച്ചി​രി​ക്കു​ന്ന​ത്. മു​പ്പ​തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​പു​ല​മാ​യ ആ​ശ​യ​വി​നി​മ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍, വോട്ടിംഗ് യന്ത്രവു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും എ​ആ​ര്‍​ഒ, വ​ര​ണാ​ധി​കാ​രി ത​ല​ത്തി​ല്‍ നി​രീ​ക്ഷി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്. ഏ​തൊ​ക്കെ വോട്ടിംഗ് മെ​ഷീ​നു​ക​ള്‍ ഏ​ത് സ്റ്റേ​ഷ​നി​ലാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. നി​യ​മ​ങ്ങ​ള്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍​ക്കും വി​ധേ​യ​മാ​യാ​ണ് നി​രീ​ക്ഷ​ണം.

ഇ-​ദൂ​ത് : ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ മു​ത​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും സം​യു​ക്ത​മാ​യി ഇ-​ദൂ​ത് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്. തെ​ര​ഞ്ഞ​ടു​പ്പ് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​നും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ക​ഴി​യും.

തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ക്രി​യ​യ്ക്കി​ടെ​യു​ള്ള ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​ലൂ​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ കൈ​മാ​റാ​നും പ​രാ​തി​ക​ള്‍ പെ​ട്ട​ന്ന് പ​രി​ഹ​രി​ക്കാ​നും ഇ​ദൂ​ത് സ​ഹാ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നും വി​വി​ധ ഡോ​ക്യു​മെ​ന്‍റു​ക​ള്‍ കൈ​മാ​റാ​നു​മു​ള്ള സം​വി​ധാ​ന​വും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്. അ​സി​സ്റ്റ​ന്റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഇ​ല​ക്ടോ​റ​ല്‍ ര​ജി​സ്‌​റ്റ്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, മ​റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​വും നി​യ​ന്ത്ര​ണ​വും സം​ശ​യ​നി​വാ​ര​ണ​വും എ​ല്ലാം ഇ-​ദൂ​ത സം​വി​ധാ​നം വ​ഴി ന​ട​ത്തും.

വെ​ബ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​നം : ബൂ​ത്തു​ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഭി​ന്ന​ശേ​ഷി വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ​ന്ന​ദ്ധ സേ​വ​ക​ര്‍, റൂ​ട്ട്ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം എ​കോ​പി​പ്പി​ക്കാ​ന്‍ ജി​ല്ല​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ തി​ര​ഞ്ഞെ​ടു​പ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യ്യാ​റാ​ക്കി​യ വെ​ബ്അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​മു​ണ്ട്;

പോ​ള്‍​മാ​നേ​ജ​ര്‍ : പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും ഇ​വി​എ​മ്മു​ക​ളു​ടെ​യും വി​ത​ര​ണ​വും ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​ക്കി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും ഇ​വി​എ​മ​മു​ക​ളു​ടെ​യും യ​ഥാ​സ​മ​യ വി​ത​ര​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ള്‍ മാ​നേ​ജ​രി​ലൂ​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്‌​സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി ബൂ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തു മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് സാ​മ​ഗ്രി​ക​ള്‍ തി​രി​കെ എ​ല്‍​പി​ക്കു​ന്ന​തു വ​രെ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ പോ​ളിം​ഗ് ജോ​ലി​ക​ള്‍ ഈ ​ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം വ​ഴി നി​രീ​ക്ഷി​ക്കും. ഓ​രോ മ​ണി​ക്കൂ​റി​ലും പോ​ളിം​ഗ് ശ​ത​മാ​നം കൃ​ത്യ​മാ​യി പോ​ള്‍​മാ​നേ​ജ​ര്‍ ആ​പ്പ് വ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും.

ഓ​ണ്‍​ലൈ​ന്‍ വെ​ബ്കാ​സ്റ്റിം​ഗ്: ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചി​ല ബു​ത്തു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്ക് സൗ​ക​ര്യം: ഭി​ന്ന​ശേ​ഷി​യു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​ഹ​ന​സ​ഹാ​യം എ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. വോ​ട്ട് ചെ​യ്യാ​ന്‍ വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​ത​ത് ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഇ​തു​വ​രെ വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​ടാ​ത്ത ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി അ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ബിഎ​ല്‍ഒയ്ക്ക് കൈ​മാ​റ​ണം. വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​റോ, റൂ​ട്ട് ഓ​ഫീ​സ​റോ ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​യെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.