സു​ര​ക്ഷ ശ​ക്തം; മലയോര ബൂത്തുകളിൽ അതീവ ജാഗ്രത
Tuesday, April 23, 2019 12:13 AM IST
മു​ക്കം: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​യാ​യ മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കെ​യു​ള്ള​ത് 79 ബൂ​ത്തു​ക​ളാ​ണ്. ഇ​തി​ൽ പ​ത്തെ​ണ്ണം പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണ്. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വേ​ന​പ്പാ​റ സ്കൂ​ൾ, നീ​ലേ​ശ്വ​രം സ്കൂ​ൾ, തൂ​ങ്ങും​പു​റം അം​ഗ​ന​വാ​ടി, മു​ത്താ​ലം എ​യു​പി സ്കൂ​ൾ, അ​ഗ​സ്ത്യ​മു​ഴി എ​യു​പി സ്കൂ​ൾ, കാ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഫാ​ത്തി​മ മാ​താ സ്കൂ​ൾ തേ​ക്കും​കു​റ്റി, കു​മാ​ര​നെ​ല്ലൂ​ർ റ​ശീ​ദു​ദ്ദീ​ൻ മ​ദ്റ​സ, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം എ.​യു.​പി സ്കൂ​ൾ, പ​ന്നി​ക്കോ​ട് ജി.​യു.​പി സ്കൂ​ൾ എ​ന്നി​വ​യാ​ണ് പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ൾ.

തി​രു​വ​മ്പാ​ടി പോലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 38 ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ 22 ഉം ​കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ 16 ഉം. ​കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ​പു​ഴ, മ​ഞ്ഞ​ക​ട​വ്, ക​ക്കാ​ടം​പൊ​യി​ൽ, പൂ​വാ​റ​ൻ​തോ​ട് എ​ന്നീ നാ​ല് ബൂ​ത്തു​ക​ൾ​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ണ്ട്. തൊ​ണ്ടി​മ്മ​ൽ ജി​എ​ൽ​പി സ്കൂ​ൾ, കൂ​ട​ര​ഞ്ഞി, പൊ​ന്നാം​ക​യം എ​ന്നീ മൂ​ന്നു ബൂ​ത്തു​ക​ളാ​ണ് തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മാ​വോ​യി​സ്റ്റ് ഭീ​ഷണി നേ​രി​ടു​ന്ന ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ലെ ഒ​രു ബൂ​ത്തും, പ്ര​ശ്ന​സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കൂ​രാ​ച്ചു​ണ്ട് സെന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ ഒ​രു ബൂ​ത്തി​നു​മാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി: മാ​വോ​യിസ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന താ​മ​ര​ശേ​രി, പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി, തി​രു​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ 21 അ​തീ​വ ജാ​ഗ്ര​താ ബൂ​ത്തു​ക​ളി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​താ​യി താ​മ​ശേ​രി ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

താ​മ​ര​ശേ​രി പോ​ലീ​സ് സ​ബ്ഡി​വി​ഷ​ന്‍ പ​രി​തി​യി​ല്‍ വ​രു​ന്ന അ​ടി​വാ​രം മ​ദ്ര​സ, മൈ​ലെ​ള്ളാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍, മ​ണ​ല്‍ വ​യ​ല്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍, വ​ള്ളി​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ട​ഞ്ചേ​രി​യി​ലും തി​രു​വ​മ്പാ​ടി​യി​ലു​മാ​യു​ള്ള 21 ബൂ​ത്തുക​ളി​ലു​മാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. ഓ​രോ ബൂ​ത്തി​ലും 30 മു​ത​ല്‍ 40 വ​രെ പേ​ര​ട​ങ്ങു​ന്ന ആ​യു​ധ ധാ​രി​ക​ളാ​യ കേ​ര​ള പോ​ലീ​സും കേ​ന്ദ്ര സേ​ന​യു​മാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. ബൂ​ത്തു​ക​ളി​ല്‍ സു​ര​ക്ഷാ കാമ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ണ്ട​ര്‍ ബോ​ള്‍​ട്ടി​ന്‍റെ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പോ​ളിം​ഗ് സ​മാ​ഗ്രി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല്‍​ഫോ​ന്‍​സാ ഇം​ഗ്ലി​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ വ​യ​നാ​ട് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് നീ​രീ​ക്ഷ​ക​ന്‍ ബോ​ബി വൈ​ക്കോം, കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ള്‍​ക​രീം എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു സ്ഥി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

നാ​ദാ​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ല​യോ​ര​ത്തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത​യും ക​ന​ത്ത സു​ര​ക്ഷയും ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ബൂ​ത്തു​ക​ളി​ലും സു​ര​ക്ഷ​യ്ക്ക് ലോ​ക്ക​ൽ പോ​ലീ​സി​ന് പു​റ​മേ കേ​ന്ദ്ര സേ​ന​യെ നി​യോ​ഗി​ച്ചു. ഒ​രു ബൂ​ത്തി​ൽ 20 പേ​ര​ട​ങ്ങു​ന്ന സാ​യു​ധ സേ​ന​യെ ആ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പാ​ശ്ച​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ഐ​ടി​ബി​ബി, ത​ണ്ട​ർ​ബോ​ൾ​ട്ട്, ത​മി​ഴ്നാ​ട് സ്പെ​ഷ​ൽ പോ​ലീ​സ്, എം​എ​സ്പി ലോ​ക്ക​ൽ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​യോ​ഗി​ച്ച​ത്.

അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന് സ​ബ് ഡി​വി​ഷ​ണ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ്ടി​വാ​തു​ക്ക​ൽ ഗ​വ.​വെ​ൽ​ഫെ​യ​ർ എ​ൽ​പി സ്കൂ​ൾ, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ന്നീ ബൂ​ത്തു​ക​ൾ ഇ​ന്തോ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​ര​ക്ഷാ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ര​ണ്ട് ബൂ​ത്തു​ക​ളി​ലെ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ ഡി​ഐ​ജി നി​ധി​ൻ ദീ​പ് ബ്ല​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി യു-​അ​ബ്ദു​ൾ ക​രീം വി​ല​യി​രു​ത്തി. മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 188 ബൂ​ത്തു​ക​ളാ​ണു​ള്ള​ള​ത് . വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 2,03,245 - ആ​ണ്.

വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് മ​ല​യോ​ര മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ 81 ബൂ​ത്തു​ക​ൾ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​ഴ് ബൂ​ത്തു​ക​ൾ അ​തീ​വ പ്ര​ശ്ന ബാ​ധി​ത​വു​മാ​ണ്. മാ​വോ വാ​ദി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന അ​ഞ്ച് ബൂ​ത്തു​ക​ളും ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വോ​ട്ട​ർ​മാ​രെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ ബൂ​ത്തു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. ബൂ​ത്തു​ക്ക​ളോ​ട് ചേ​ർ​ന്നു​ള്ള വ​ന മേ​ഖ​ല​ക​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മാ​വോ​യി​സ്റ്റ് സാ​നി​ധ്യം നേ​ര​ത്തെ പ​ല ത​വ​ണ സ്ഥി​രീ​ക​രി​ച്ച വി​ല​ങ്ങാ​ട് വ​ന​മേ​ഖ​ല​ക​ളി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​നാം​ഗ​ങ്ങ​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ട്ട വ​ട​യ​ത്ത് തെര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്കരി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സി​പി​എം-എ​ൽ മാ​വോ​യി​സ്റ്റ് പ​ശ്ചി​മ ഘ​ട്ട ക​മ്മ​ിറ്റി​യു​ടെ ല​ഘു ലേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മാ​വോ​വാ​ദി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ​ബ് ഡി​വി​ഷ​ണി​ലെ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 20 ബൂ​ത്തു​ക​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര,ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങളിലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി. വ​യ​നാ​ട് മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി, കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന ആ​റ് പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കാ​ണ് സു​ര​ക്ഷ വ​ര്‍​ധിപ്പി​ച്ച​ത്.

ബൂ​ത്തു​ക​ള്‍​ക്ക് കേ​ന്ദ്ര സാ​യു​ധ സേ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സു​ര​ക്ഷയ്​ക്കാ​യ് നി​യോ​ഗി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കെ​വൈ​ഐ​പി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നി​യ​ര്‍ ഓ​ഫീ​സ്, കെ​വൈ​ഐ​പി അ​സി. എ​ൻ​ജി​നി​യ​ര്‍ ഓ​ഫീ​സ്, മു​തു​കാ​ട് ക​ളക്ടീ​വ് ഫാം ​യു​പി സ്‌​കൂ​ള്‍, പേ​രാ​മ്പ്ര പ്ലാ​ന്‍റേഷ​ന്‍ എ​ച്ച്എ​സ്, ഐ​സി​യു​പി സ്‌​കൂ​ള്‍ പൂ​ഴി​ത്തോ​ട്, കൂ​രാ​ച്ച​ണ്ട് പൊ​ലീ​സ് പ​രി​ധി​യി​ലെ ക​ക്ക​യം എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്. പേ​രാ​മ്പ്ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 19 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍. ഇ​വി​ട​ങ്ങ​ളി​ല്‍ സാ​യു​ധ സേ​ന ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു.

ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യ​കു​മ്പ​ളം ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ള്‍, വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി​യി​ലെ ഒ​രു ബൂ​ത്ത്, മു​തു​വ​ണ്ണാ​ച്ച ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ള്‍, കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ കൂ​ത്താ​ളി എ​യു​പി സ്‌​കൂ​ളി​ലെ നാ​ല് ബൂ​ത്തു​ക​ള്‍, പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​വ​രാ​ട് എ​എം​എ​ല്‍​പി സ്‌​കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ള്‍, പു​റ്റാ​ട് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ള്‍, മ​രു​തേ​രി എം​എ​ല്‍​പി സ്‌​കൂ​ളി​ലെ ഒ​രു ബൂ​ത്ത്, കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ണ്ണ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ മൂ​ന്ന് ബൂ​ത്തു​ക​ള്‍, മാ​ട്ട​നോ​ട് എ​യു​പി സ്‌​കൂ​ളി​ലെ ഒ​രു ബൂ​ത്ത്, കാ​യ​ണ്ണ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഒ​രു ബൂ​ത്ത് എ​ന്നി​വ​യാ​ണ് പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന ച​ങ്ങ​രോ​ത്ത് യു​പി, പേ​രാ​മ്പ്ര ഈ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ള്‍, ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍, കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ലെ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ്, ന​ര​യം​കു​ളം യു​പി സ്‌​കൂ​ള്‍, കോ​ട്ടൂ​ര്‍ എ​യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ള്‍ പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്നു.

പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സാ​യു​ധ സേ​ന ഫ്‌​ളാ​ഗ് മാ​ര്‍​ച്ച് ന​ട​ത്തി. പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ല്‍ ക​ക്കാ​ട് മു​ത​ല്‍ ക​ല്ലോ​ട് വ​രെ​യും , ക​ടി​യ​ങ്ങാ​ട്, പാ​ലേ​രി ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്‌ഷന്‍ ഫോ​ഴ്‌​സ്, ത​മി​ഴ്‌​നാ​ട് പോലീ​സ്, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ 180 അം​ഗ സം​ഘ​മാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.