പ​രാ​ജ​യ​ഭീ​തി​യി​ൽ യു​ഡി​എ​ഫ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു​: ഇ​ട​തു​മു​ന്ന​ണി
Tuesday, April 23, 2019 12:13 AM IST
വ​ട​ക​ര: പ​രാ​ജ​യ​ഭീ​തി മൂ​ലം യു​ഡി​എ​ഫ് വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി ഇ​ട​തു​മു​ന്ന​ണി വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ന​യ​ത്ത് ച​ന്ദ്ര​ൻ, ക​ണ്‍​വീ​ന​ർ എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ല്യാ​പ്പ​ള്ളി​യി​ലും കു​റ്റ്യാ​ടി​യി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ട​യി​ൽ ആ​സൂ​ത്രി​ത അ​ക്ര​മ​മാ​ണ് യു​ഡി​എ​ഫ് അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ​യാ​ണ് കു​റ്റ്യാ​ടി മ​ണ്ഡ​ത്തി​ലെ അ​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വി​ല്ല്യാ​പ്പ​ള്ളി​യി​ലും കു​റ്റ്യാ​ടി​യി​ലു​മു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

കു​ഴ​പ്പം സൃ​ഷ്ടി​ച്ച് അ​ഴി​ഞ്ഞാ​ടി​യ യു​ഡി​എ​ഫ് സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ വ​ട​ക​ര സ്റ്റേ​ഷ​നി​ലെ​ത്തി​യ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും അ​ധി​ക്ഷേ​പ വാ​ക്കു​ക​ൾ വ​ർ​ഷി​ക്കു​ക​യു​മാ​യി​രു​ന്നുവെന്ന് നേതാ ക്കൾ ആരോപിച്ചു. താ​ൻ പ​റ​ഞ്ഞു​വി​ട്ട ക്രി​മി​ന​ലു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കു​ടു​ങ്ങി​യ​തി​ന്‍റെ വെ​പ്രാ​ള​മാ​യി​രു​ന്നു പാ​റ​ക്ക​ലി​നെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ വ്യ​ക്തി​ഹ​ത്യ​യും വ​ർ​ഗീ​യ​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.