വിശ്രമമില്ലാതെ സ്ഥാ​നാ​ർ​ഥി​ക​ൾ‍
Tuesday, April 23, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും ആ​വേ​ശം ചോ​രാ​തെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പ​ര​മാ​വ​ധി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും. അ​തി​രാ​വി​ലെ മു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി. ക്ഷേ​ത്ര​ദ​ര്‍​ശ​ന​വും സു​ഹൃ​ത്തു​ക്ക​ളു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​വു​മൊ​ക്കെ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​കാ​ശ്ബാ​ബു രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പു​തി​യ​റ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി. നേ​താ​ക്ക​ളു​മാ​യി അ​ല്പ​നേ​രം സം​വ​ദി​ച്ച ശേ​ഷം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. എ​ട്ടേ​മു​ക്കാ​ലോ​ടെ ക​രു​വി​ശേരി വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി. പി​ന്നീ​ട് ക​രു​വി​ശേ​രി​യി​ലെ ക​ല്യാ​ണ​വീ​ട്ടി​ൽ ന​വ​ദ​ന്പ​തി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യു​മെ​ല്ലാം ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ത്ഥി​ച്ച ശേ​ഷം പാ​ലാ​ഴി ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു. ഹൈ​ലൈ​റ്റ് മാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലെ​ത്തി ജീ​വ​ന​ക്കാ​രോ​ടും സ​ന്ദ​ര്‍​ശ​ക​രോ​ടും വോ​ട്ട​ഭ്യ​ര്‍​ത്ഥി​ച്ചു. അ​വി​ടെ നി​ന്നും ചി​ന്മ​യ മി​ഷ​ന്‍ ആ​ശ്ര​മ​വും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ന​രി​പ്പ​റ്റ ആ​ര്‍​എ​ന്‍​എം ഹൈ​സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​പ്ര​ദീ​പ്കു​മാ​ര്‍ രാ​വി​ലെ ബാ​ലു​ശേരി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. വോ​ട്ട​ര്‍​മാ​രോ​ട് നേ​രി​ട്ട് വോ​ട്ട​ഭ്യ​ര്‍​ത്ഥി​ച്ച ശേ​ഷം അ​ദ്ദേ​ഹം തി​രി​കെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ലെ​ത്തി. പി​ന്നീ​ട് പ​ര്യ​ട​നം ഒ​ഴി​വാ​ക്കി ഫോ​ണ്‍ വി​ളി​ക്കു​ന്ന​തി​നാ​ണ് സ​മ​യം വി​നി​യോ​ഗി​ച്ച​ത്.

ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വ്യ​ക്തി​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹ​പാ​ഠി​ക​ളെ​യും ഫോ​ണി​ല്‍ വി​ളി​ച്ച് ക്ഷേ​മ​മ​ന്വേ​ഷി​ച്ച പ്ര​ദീ​പ്കു​മാ​റി​നെ കാ​ണാ​നും വി​ജ​യ​മാ​ശം​സി​ക്കാ​നു​മാ​യി നിരവധി സു​ഹൃ​ത്തു​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും നേ​രി​ട്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​ത​ന്നെ അ​ദ്ദേ​ഹം വെ​സ്റ്റ്ഹി​ല്‍ ചു​ങ്കം ഗ​വ.​യു​പി സ്‌​കൂ​ളി​ൽ വോ​ട്ടു​ചെ​യ്യും.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന്‍ ഇ​ന്ന​ലെ വെ​ള്ളി​മാ​ടു​കു​ന്ന് നി​ർ​മ​ല ആ​ശു​പ​ത്രി, മ​ഹി​ളാ മ​ന്ദി​രം, ആ​ഫ്റ്റ​ർ കെ​യ​ർ ഹോം, ​ക​രു​ണാ​ഭ​വ​ൻ, മാ​ങ്കാ​വ് കോ​വി​ല​കം, മ​ട​വൂ​ർ സി​എം മ​ഖാം, പു​തി​യ​ന്പ​ലം തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. അ​ദ്ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന​ടു​ത്ത സി​വി​ൽ​സ്റ്റേ​ഷ​ൻ മാ​തൃ​ബ​ന്ധു യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.