ആത്മവിശ്വാസത്തോടെ മുന്നണികൾ
Tuesday, April 23, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ര്‍​ത്തി​ച്ച സം​ഘ​ട​നാ​സം​വി​ധാ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​അ​ര്‍​പ്പി​ച്ച് എ​ൽ​ഡി​എ​ഫും രാ​ഷ്ട്രീ​യ അ​നു​കൂ​ല​സാ​ഹ​ച​ര്യം വോ​ട്ടാ​യി​മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ യു​ഡി​എ​ഫും.

മ​ല​ബാ​റി​ലെ പ്ര​ധാ​ന ര​ണ്ടു​മ​ണ്ഡ​ല​ങ്ങ​ളാ​യ കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും തോ​ല്‍​വി ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ചി​ന്തി​ക്കാ​നേ​വ​യ്യ. അ​വ​സാ​ന​നി​മി​ഷ​ത്തെ കൂ​ട്ടി​കി​ഴി​ക്ക​ലു​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് നേതാക്കൾ.

പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക് അ​തീ​ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കോ​ഴി​ക്കോ​ടും വ​ട​ക​ര​യും. മുന്നണികൾ പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണി​ത്. ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന അ​ഭി​പ്രാ​യ സ​ര്‍​വേ പോ​ലും കൃത്യമായ മുൻതൂക്കം ആ​ര്‍​ക്കും​പ്ര​വ​ചി​ക്കു​ന്നി​ല്ല. കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും സി​പി​എം സം​ഘ​ട​നാ​സം​വി​ധാ​നം ഇ​ത്ര​യ​ധി​കം സൂ​ക്ഷ്മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ച ‍​കാ​ലം ഉ​ണ്ടാ​യി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. നേ​ര​ത്തേ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കു​ക​യും പ്ര​ചാ​ര​ണം‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത ഇ​ട​തു​മു​ന്ന​ണി പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​പ്പോ​ഴും തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഇ​പ്പോ​ഴി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്ന് എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

എം.​കെ. രാ​ഘ​വ​ന്‍റെ ഹാ​ട്രി​ക് മു​ന്നേ​റ്റ​ത്തി​ന് ത​ട​യി​ടാ​നാ​ണ് ജ​ന​കീ​യ ഇ​മേ​ജു​ള്ള എ.​പ്ര​ദീ​പ് കു​മാ​റി​നെ ഇ​ട​തു​മു​ന്ന​ണി കോ​ഴി​ക്കോ​ട് മണ്ഡലത്തിൽ രം​ഗ​ത്തി​റ​ക്കി​യ​ത്. ദേ​ശീ​യ​രാ​ഷ്ട്രീ​യം സ​ജീ​വ​ച​ര്‍​ച്ച​യാ​ക്കി​യും കോ​ണ്‍​ഗ്ര​സ് ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യു​മു​ള്ള പ്ര​ചാ​ര ണ​മാ​യി​രു​ന്നു യു​ഡി എ​ഫി​ന്‍റേ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ ഒ​രു​പോ​ലെ അ​ക്ര​മി​ക്കാ​നു​ള്ള അ​വ​സ​ര​വും യു​ഡി​എ​ഫി​ന് ല​ഭി​ച്ചു.​ഒ​ളി​കാ​മ​റാ​വി​വാ​ദ​വും മ​റ്റും തു​ട​ക്ക​ത്തി​ല്‍ രാ​ഘ​വ​നെ ഒ​ന്നു​ല​ച്ചെ​ങ്കി​ലും അ​വ​സാ​ന​ലാ​പ്പി​ല്‍ വി​ജ​യം എ​ങ്ങോ​ട്ടും​ചാ​യാം എ​ന്ന​താ​ണ് അ​വ​സ്ഥ.

മു​പ്പ​തി​നാ​യി​ര​ത്തി​ല്‍​പ​രം വോ​ട്ടി​ന് പ്ര​ദീ​പ് കു​മാ​ര്‍ വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ രാ​ഘ​വ​ന്‍ ഹാ​ട്രി​ക് വി​ജ​യം നേ​ടു​മെ​ന്നും എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷ​ക​ള്‍ നി​ലം തൊ​ടി​ല്ലെ​ന്നും യു​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ഒ​ളി​കാ​മ​റാ​വി​വാ​ദ​ത്തി​ല്‍ അ​വ​സാ​ന​നി​മി​ഷം രാ​ഘ​വ​നെ​തി​രേ എ​ടു​ത്ത​കേ​സ് പോ​ലും സി​പി​എ​മ്മി​ന് ബൂ​മ​റാം​ഗാ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ. ​പ്ര​കാ​ശ്ബാ​ബു​വും കാ​ര്യ​മാ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

വോ​ട്ടെ​ണ്ണ​ൽ​ദി​ന​ത്തി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം ആ​ദ്യം ഉ​റ്റു​നോ​ക്കു​ന്ന​മ​ണ്ഡ​ലം​വ​ട​ക​ര​യാ​യി​രി​ക്കും. അ​ക്ര​മ​രാ​ഷ്ട്രീ​യം സ​ജീ​വ​ച​ര്‍​ച്ചാ​വി​ഷ​യ​മാ​യ ഇ​വി​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി​യെ​ത​ന്നെ രം​ഗ​ത്തി​റ​ക്കി ക​ഴി​ഞ്ഞ​ രണ്ടുത​വ​ണ​കൈ​വി​ട്ട മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​ത്. പാ​ര്‍​ട്ടി​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും കീ​ശ​യി​ലാ​ക്കാ​ന്‍ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് സി​പി​എം അ​വ​കാ​ശ​പ്പെ​ടു​ന്നു. ജെ​ഡി​എ​സ് വോ​ട്ടു​കൂ​ടി ഒ​പ്പം ചേ​രു​മ്പോ​ള്‍ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.

അ​തേ​സ​മ​യം അ​ൽ​പം വൈ​കി​യെ​ങ്കി​ലും വ​ട​ക​ര​യി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മു​ര​ളീ​ധ​ര​ന്‍ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്. മു​പ്പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് വോ​ട്ടു​ക​ള്‍ ഇ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ര്‍​എം​പി​ഐ പൂ​ര്‍​ണ പി​ന്തു​ണ മു​ര​ളീ​ധ​ര​ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​പി​എം പാ​ര്‍​ട്ടി ഇ​ത​ര​വോ​ട്ടു​ക​ളും നി​ഷ്പ​ക്ഷ​വോ​ട്ടു​ക​ളും കീ​ശ​യി​ലാ​ക്കാ​നാ​യാ​ല്‍ വി​ജ​യം അ​നാ​യാ​സ​മെ​ന്നാ​ണ് മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്ന​ത്. എൻഡിഎ സ്ഥാനാർഥി വി.കെ. സജീവനും തികഞ്ഞ പ്രതീക്ഷയിലാണ്