തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു: പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ
Tuesday, April 23, 2019 12:16 AM IST
വ​ട​ക​ര: സ​ത്യ​സ​ന്ധ​മാ​യും നീ​തി​യു​ക്ത​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തി​രി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നു പോ​ലീ​സ് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ ആരോപിച്ചു. ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കേ​ണ്ട​വ​ർ ഇ​തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വ​ട​ക​ര​യി​ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ലാ​ശ​ക്കൊ​ട്ടി​നി​ട​യി​ൽ വി​ല്യാ​പ്പ​ള്ളി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​ത് പു​റ​ത്തു​നി​ന്ന് വ​ന്ന വ​രാ​ണ്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ എം​എ​ൽ​എ​യെ ഡി​വൈ​എ​സ്പി അ​പ​മാ​നി​ച്ചു. ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​രെ ഒ​പ്പം നി​ർ​ത്താ​ൻ അ​ക്ര​മം ന​ട​ത്തു​ക​യാ​ണ് സി​പി​എം. ത​ല​ശേ​രി​യി​ൽ വീ​ടു​ക​ളി​ൽ ക​യ​റി ആ​ധാ​റും വോ​ട്ട​ർ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും കൈ​ക്ക​ലാ​ക്കു​ക​യാ​ണെ​ന്നും ബൂ​ത്ത് ഏ​ജ​ന്‍റ്മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പാറക്കൽ അബ്ദുള്ള ആ​രോ​പി​ച്ചു.