മ​ല​ബാ​ർ സു​കു​മാ​ര​ൻ ഭാ​ഗ​വ​ത​ർ സ്മാ​ര​ക പു​ര​സ്കാ​രം വി​ൽ​സ​ൺ സാ​മു​വ​ലി​ന്
Tuesday, April 23, 2019 12:16 AM IST
കൊ​യി​ലാ​ണ്ടി: പൂ​ക്കാ​ട് ക​ലാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ 18-ാമ​ത് മ​ല​ബാ​ർ സു​ക​മാ​ര​ൻ ഭാ​ഗ​വ​ത​ർ സ്മാ​ര​ക പു​ര​സ്കാ​രം നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന വി​ല​യി​രു​ത്തി വി​ൽ​സ​ൺ സാ​മു​വ​ലി​ന്ന് സ​മ്മാ​നി​ക്കും. ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ക്കോ​ടി, എം. ​നാ​രാ​യ​ണ​ൻ, മ​നോ​ജ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

29ന് ​വൈ​കുന്നേരം അ​ഞ്ചി​ന് ചേ​രു​ന്ന ഗു​രു​സ്മ​ര​ണാ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. 15000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. സം​ഗീ​ത സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ നാ​ട​ക രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്കാ​രം. മ​ല​യാ​ള നാ​ട​ക​വേ​ദി​യെ കെ.​ടി. മു​ഹ​മ്മ​ദി​ന്‍റെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ ലോ​ക നാ​ട​ക​വേ​ദി​യു​ടെ ഉ​ന്ന​ത ശ്രേ​ണി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യവ​രി​ൽ പ്ര​മു​ഖ​നാ​ണ് വി​ൽ​സ​ൺ സാ​മു​വലെന്ന് ജൂ​റി വിലയിരുത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ല​ൻ കു​നി​യി​ൽ അ​നു​സ്മ​ര​ണ ഭാ​ഷ​ണം ന​ട​ത്തും. ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ക്കോ​ടി അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് കലാപരിപാടികൾ നടക്കും.