നടപടി വേണമെന്ന്
Tuesday, April 23, 2019 12:16 AM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം കാ​യ​ണ്ണ​യി​ല്‍ ന​ട​ന്ന യു​ഡി​വൈ​എ​ഫ് റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തവ​രെ തീ​വ്ര​വാ​ദി​ക​ളെ​ന്ന് വി​ളി​ച്ച സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ‍ ന​ട​പ​ടി വേ​ണ​മെ​ന്ന് യു​ഡി​വൈ​എ​ഫ് കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ക​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം പൊ​തു യോ​ഗ​ത്തി​നി​ടെ​യാ​ണ് വിവാദ പ​രാ​മ​ര്‍​ശം.

സം​ഭ​വ​ത്തി​ൽ പ്രതിഷേധിച്ച് കാ​യ​ണ്ണ​യി​ല്‍ പ്ര​ക​ട​ന​ം ന​ട​ത്തി. മ​നു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് സ​ലീ​ല്‍, ര​ജീ​ഷ്, സി.​കെ. അ​ജ്‌​നാ​സ്, സ​നീ​ഷ്, മു​ഹ​മ്മ​ദ് അ​സ്‌​ലം, റി​യാ​സ്, ബി​ജീ​ഷ്, അ​ഫ്‌​സ​ല്‍, സു​ഹൈ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.