പ്ര​ക​ട​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യെന്നു പരാതി
Tuesday, April 23, 2019 12:16 AM IST
പേ​രാ​മ്പ്ര: മു​യി​പ്പോ​ത്ത് അ​ങ്ങാ​ടി​യി​ൽ നടന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് നടത്തിയ പ്ര​ക​ട​ന​ത്തി​നു നേ​രെ ഡി​വൈ​എ​ഫ്ഐ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. സംഭവത്തിൽ മു​സ് ലിം ​യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു പ​രി​ക്കു​പ​റ്റി.

മു​ൻ​കൂ​ട്ടി പോ​ലീ​സ് നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​ക​ട​നം പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു യു​ഡി​എ​ഫ് പ്ര​ക​ട​ന​മെ​ന്നു നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പ​രാ​ജ​യ​ഭീ​തി മൂ​ലം സി​പി​എം അ​ണി​ക​ളെ ഇ​ള​ക്കി​വി​ട്ട് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ചെ​യ​ർ​മാ​ൻ ഒ. ​മ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ടി.​പി. നാ​രാ​യ​ണ​ൻ, എ​ൻ.​എം. കു​ഞ്ഞ​ബ്ദു​ള്ള, എ​ൻ.​കെ. സു​രേ​ന്ദ്ര​ൻ, അ​ബ്ദു​ൽ​ക​രിം കോ​ച്ചേ​രി, സി.​പി. കു​ഞ്ഞ​മ്മ​ത്, എ.​കെ. ഉ​മ്മ​ർ, എം.​വി. മു​നീ​ർ, ഇ. ​രാ​ജ​ൻ നാ​യ​ർ എന്നിവർ പ്ര​സം​ഗി​ച്ചു.