സമ്മതിദായകരെ വലച്ച് വോ​ട്ടിം​ഗ് യന്ത്രങ്ങളുടെ പണിമുടക്ക്
Wednesday, April 24, 2019 12:52 AM IST
താ​മ​ര​ശേ​രി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ മൂ​ലം വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് മ​ണി​ക്കൂ​റോ​ളം വൈ​കി. അ​തി​രാ​വി​ലെ ത​ന്നെ ബൂ​ത്തി​ലെ​ത്തി ക്യൂ​നി​ന്ന​വ​ർ കൃത്യസമയത്ത് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​ത്ത​തി​ൽ ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ചിലയിടങ്ങളിൽ വി​വി പാ​റ്റ് യ​ന്ത്രം മാ​റ്റി​യെ​ത്തി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നാ​യ​ത്.

താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ഡ​റി സ്കൂ​ളി​ൽ 22-ാം ബൂ​ത്തി​ൽ ഒ​രു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. 24-ാം ബൂ​ത്തി​ൽ രാ​വി​ലെ 11.45ന് ​വി​വി​പാ​റ്റ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ്സ​പ്പെ​ട്ടു. കാ​രാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ 28-ാം ബൂ​ത്തി​ൽ രാ​വി​ലെ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. ചെ​ന്പ്ര ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ 7ന് ​വോ​ട്ടെു​പ്പ് തു​ട​ങ്ങാ​നാ​യി​ല്ല. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്. പു​തു​പ്പാ​ടി​യി​ൽ മ​ല​പു​റം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ 30-ാം ബൂ​ത്തി​ലും വോ​ട്ടെ​ടു​പ്പ് ത​ട​സപെ​ട്ടി​രു​ന്നു. ഓ​മ​ശേ​രി​യി​ൽ ജി​എം​എ​ൽ​പി സ്കൂ​ളി​ൽ 43-ാം ബൂ​ത്തി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റും മ​ങ്ങാ​ട് എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ 57-ാം ബൂ​ത്തി​ൽ അ​ര​മ​ണി​ക്കൂ​റും വോ​ട്ടിം​ഗ് ത​ട​സപ്പെ​ട്ടു. ക​ട്ടി​പ്പാ​റ പൂ​ലോ​ട് 9-ാം ബൂ​ത്തി​ൽ രാ​വി​ലെ മൂ​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് തു​ട​ങ്ങാ​നാ​യ​ത്. പൂ​നൂ​ർ ജി​എം യു​പി സ്കൂ​ളി​ൽ 145-ാം ബൂ​ത്തി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് വൈ​കി.

വോ​ട്ടിം​ഗി​ന് ഏ​റെ താ​മ​സം നേ​രി​ടു​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ മി​ക്ക ബൂ​ത്തു​ക​ളി​ലും 6 മ​ണി​ക്ക് ശേ​ഷ​വും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. യ​ന്ത്ര​ത്ത​ക​രാ​ർ സം​ഭ​വി​ച്ച് വോ​ട്ടിം​ഗ് ത​ട​സ്സ​പെ​ട്ട കോ​ര​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലും ചെ​ന്പ്ര ഗ​വ. എ​ൽ​പി സ്കൂ​ളി​ലും വൈകുന്നേരം ആറിന് ഗെ​യ്റ്റ് അ​ട​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ൽ​കി​യ ടോ​ക്ക​ണു​മാ​യി മു​ന്നൂ​റോ​ളം വോ​ട്ട​ർ മാ​രാ​ണ് ക്യൂ​വി​ൽ നി​ന്ന​ത്. ക​ട്ടി​പ്പാ​റ​യി​ൽ ന​സ്റ​ത്ത് യു​പി സ്കൂ​ൾ ഒ​ന്നാം ബൂ​ത്തി​ലും എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ബൂ​ത്ത്, ക​ന്നൂ​ട്ടി​പ്പാ​റ മ​ദ്ര​സ​യി​ലെ 14-ാം ബൂ​ത്ത് കോ​ളി​ക്ക​ൽ മ​ദ്ര​സ്സ​യി​ൽ 12-ാം ബൂ​ത്ത്, പൂ​നൂ​ർ കാ​ന്ത​പു​രം ജി​എ​ൽ​പി സ്കൂ​ൾ 170-ാം ബൂ​ത്ത്, മാ​നി​പു​രം യു​പി സ്കൂ​ളി​ലെ 74, 76 ബൂ​ത്തു​ക​ളി​ലും രാ​ത്രി ഏഴിന് ​ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​ത്.

പേ​രാ​ന്പ്ര : പേ​രാ​ന്പ്ര മേ​ഖ​ല​യി​ലെ

ഭൂരിഭാ​ഗം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും സു​ഗ​ഗ​മ​മാ​യി വോ​ട്ടിം​ഗ് ന​ട​ന്നു. ബാ​ലു​ശേരി മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട ന​ര​യം​കു​ളം എ​യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 44 ാം ന​ന്പ​ർ ബൂ​ത്തി​ലും, ചെ​റു​ക്കാ​ട് കെ​വി​എ​ൽ​പി സ്കൂ​ളി​ലെ 53 ാം ന​ന്പ​ർ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണു​മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ താ​മ​സം നേ​രി​ട്ടു. 10.20 നാ​ണ് യ​ന്ത്ര ത​ക​രാ​റ് പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​രു ബൂ​ത്തു​ക​ളി​ലും കാ​ല​ത്ത് മു​ത​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജോലിക്ക് പോ​കേ​ണ്ട​വ​രും മ​റ്റും കാ​ല​ത്ത് വ​ന്ന് വോ​ട്ട് ചെ​യ്ത് പോ​കാ​മെ​ന്ന് ക​രു​തി​യാ​ണ് നേരത്തേ എ​ത്തി​യ​ത്. എ​ന്നാ​ൽ വോ​ട്ട് ചെ​യ്യാ​നാ​വാ​തെ കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്ന. പേ​രാ​ന്പ്ര മ​ണ്ഡ​ല​ത്തി​ൽ ക​ല്പ​ത്തൂ​ർ വാ​യ​ന​ശാ​ല സ്കൂ​ളി​ലെ ബൂ​ത്തി​ൽ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി​രു​ന്നെ​ങ്കി​ലും സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ എ​ത്തി ഉ​ട​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും മോ​പ്പ് പോ​ളിം​ഗ് ന​ട​ത്തി​യ ശേ​ഷം വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പേ​രാ​ന്പ്ര സി​കെ​ജി​എം ഗ​വ കൊള​ജി​ലെ 67 ാം ന​ന്പ​ർ ബൂ​ത്തി​ൽ പോ​ളിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് വോ​ട്ടിം​ഗ് യ​ന്ത്രം സ​ജ്ജീ​ക​രി​ക്കു​ന്പോ​ൾ ത​ക​രാ​റ് ക​ണ്ടെ​ത്തി. ഉ​ട​ൻ ത​ന്നെ ത​ക​രാ​റ് പ​രി​ഹ​രി​ച്ച് മോ​പ്പ് വോ​ട്ടിം​ഗ് ചെ​യ്ത് ഉ​റ​പ്പു വ​രു​ത്തി കൃ​ത്യ സ​മ​യ​ത്തു ത​ന്നെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​നോ​ട ഹൈ​സ്കൂ​ളി​ലും ത​ന്ത്രം പ​ണി​മു​ട​ക്കി​യ​ത് വോ​ട്ടിം​ഗ് വൈ​കി​ച്ചു. കാ​ല​ത്ത് 8.15 നാ​ണ് ഇ​വി​ടെ പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് 15 മി​നി​ട്ടോ​ളം യ​ന്ത്രം പ​ണി​മു​ട​ക്കി. കൂ​ത്താ​ളി എ​യു​പി സ്കൂ​ളി​ലെ 45 ാം ന​ന്പ​ർ ബൂ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം യ​ന്ത്രം പ​ണി​മു​ട​ക്കി. തക​രാ​റ് പ​രി​ഹ​രി​ച്ചെ​ങ്കി​ലും വോ​ട്ടിം​ഗ് സാ​വ​ധാ​ന​മാ​ണ് ന​ട​ന്ന​ത്.

കൊ​യി​ലാ​ണ്ടി. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം കൊ​യി​ലാ​ണ്ടി മേ​ഖ​ല​യി​ൽ പ​ല ബു​ത്തു ക​ളി​ലും പോ​ളിം​ഗ് ത​ട​സ്സ​പ്പെ​ട്ടു.1 24, 126, 75 ,79,എ​ന്നീ ബൂ​ത്തു​ക​ളി​ലാ​ണ് പോ​ളിം​ഗ് ത​ട​സപ്പെ​ട്ട​ത് 79 ൽ ​പോ​ളിം​ഗ് മാ​റ്റി വ​ച്ചു.75-ാം ന​ന്പ​ർ ബൂ​ത്തി​ൽ യന്ത്രത​ക​രാ​ർ കാ​ര​ണം വോ​ട്ട​ർ​മാ​ർ മ​ട​ങ്ങി​പ്പോ​യി. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് പ​രി​ഹ​രി​ച്ച​ത് . പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം, ക​ല്ലാ​നോ​ട്, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​ർ​മൂ​ലം എ​ല്ലാ​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​ത് വോ​ട്ട​ർ​മാ​രെ ഏ​റെ വ​ല​ച്ചു.​ ബാ​ലു​ശേരി​യി​ൽ​നി​ന്നും പു​തി​യ മെ​ഷി​ൻ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.​ഇ​തോ​ടെ പു​ല​ർ​ച്ചെ വെ​ള്ളം​പോ​ലും കു​ടി​ക്കാ​തി​റ​ങ്ങി​യ വൃ​ദ്ധ​രും രോ​ഗി​ക​ളാ​യു​ള്ള​വ​ര​ട​ക്കം മ​ണി​ക്കൂ​റു​ക​ളോ​ളം ദു​രി​ത​ത്തി​ലാ​യി.മാ​വോ​യി​സ്റ്റ് ഭീ​ഷണി നേ​രി​ടു​ന്ന ക​ക്ക​യം ജി​എ​ൽപി സ്കൂ​ളി​ലെ 62 ന​ന്പ​ർ ബൂ​ത്തി​ൽ പത്തോ​ടെ​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.ക​ല്ലാ​നോ​ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻഡറി, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 65,ന​ന്പ​ർ ബൂ​ത്തി​ൽ 9.30 നും 66- ​ന​ന്പ​ർ ബൂ​ത്തി​ൽ 9.45 ഓ​ടെ​യു​മാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട് ഹൈ ​സ്കൂ​ളി​ലെ 55,57 ന​ന്പ​ർ ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ഈ ​ബൂ​ത്തു​ക​ളി​ലെ​ല്ലാം രാവിലെ ആറിനു മു​ന്പു​ത​ന്നെ വോ​ട്ട​ർ​മാ​ർ എ​ത്തി ക്യൂ​നി​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന​വ​രി​ൽ നി​ര​വ​ധി​പ്പേ​ർ മ​ട​ങ്ങി​പ്പോ​യി.​ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​വ​ധി​ക്കെ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ പു​ല​ർ​ച്ചെ​ത​ന്നെ എ​ത്തി​യെ​ങ്കി​ലും പ​ല​രും​ വോട്ടുചെയ്യാതെ തിരിച്ചുപോ​യി.

കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക്കാ​ട് 53- ന​ന്പ​ർ ബൂ​ത്തി​ലും, കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 44- ന​ന്പ​ർ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളു​ടെ ത​ക​രാ​ർ​മൂ​ലം പ​ത്തോടെയോ​ടെ​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ക​ക്ക​യം, ക​ല്ലാ​നോ​ട് , കൂ​രാ​ച്ചു​ണ്ട് ബൂ​ത്തു​ക​ളി​ൽ വൈ​കുന്നേരം ആറുക​ഴി​ഞ്ഞും വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു.