ഡ്യൂ​ട്ടി അ​പേ​ക്ഷ ന​ൽ​കി​യ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്ക് വോ​ട്ടു ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന്
Wednesday, April 24, 2019 12:52 AM IST
താ​മ​ര​ശേ​രി: കാ​ന്ത​പു​രം 169 ാം ബു​ത്തി​ൽ ക്ര​ഷ് വ​ർ​ക്ക​ർ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം വോ​ട്ടു ചെ​യ്യാ​നാ​യി​ല്ല. പൂ​നൂ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ക​ക്കാ​ട്ടു​മ്മ​ൽ സു​ബൈ​ദ​യ്ക്കാ​ണ് ദുരനുഭവം. ഇ​വ​ർ യ​ഥാ​സ​മ​യം ഡ്യൂ​ട്ടി വോ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്തെ​ങ്കി​ലും ഇ​തി​ന്‍റെ ഓ​ർ​ഡ​ർ ബ​ന്ധ​പ്പെ​ട്ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തി​ലെ​ത്തി​ക്കാ​ത്ത​താ​ണ് വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ​ത്.
ഉ​ച്ച​യോ​ടെ വി​ഷ​യം സെ​ക്ട​റ​ൽ ഓ​ഫീ​സ​റെ അ​റി​യി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് നി​ര​വ​ധി ത​വ​ണ സെ​ക്ട​റ​ൽ ഓ​ഫീ​സ​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ർ ത​യ്യാ​റാ​യി​ല്ല. രാ​ത്രി എ​ട്ടു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.