ബൂ​ത്ത് തെ​റ്റി വ​ന്ന വോ​ട്ട​ർ​ക്ക് മ​ഷി പു​ര​ട്ടി; ആനയാംകുന്നിൽ ആശയക്കുഴപ്പം
Wednesday, April 24, 2019 12:52 AM IST
മു​ക്കം: ബൂ​ത്ത് മാ​റി​യെ​ത്തി​യ യു​വാ​വി​നു പോ​ളി​ംഗ് ഓ​ഫീസ​ർ വി​ര​ലി​ൽ മ​ഷി പു​ര​ട്ടി​യ​ത് അ​ൽ​പ്പ​നേ​രം ആശയക്കുഴപ്പത്തിനു കാ​ര​ണ​മാ​യി. എ​ന്നാ​ൽ സ​ത്യാ​വ​സ്ഥ തി​രി​ച്ച​റി ഞ്ഞ​തോ​ടെ ഇ​യാ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​മാ​യി . ആ​ന​യാ​ംകു​ന്ന് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ 140 ന​ന്പ​ർ ബൂ​ത്തി​ലെ 355 സീ​രി​യ​ൽ ന​ന്പ​റി​ലെ പ്ര​വീ​ണ്‍ (30) ആ​ണ് ബൂ​ത്ത് മാ​റി തൊ​ട്ട​ടു​ത്ത ആ​ന​യാ​ംകു​ന്ന് ജിഎ​ൽപി സ്കൂ​ളി​ലെ 138 ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ പേ​ര് വാ​യി​ച്ച ഉ​ട​നെ തൊ​ട്ട​ടു​ത്ത ഓഫീസ​ർ തി​ടു​ക്ക​ത്തി​ൽ വി​ര​ലി​ൽ മ​ഷി പു​ര​ട്ടി. തു​ട​ർ​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നോ​ക്കി​യ​പ്പോ​ൾ ഈ ​ബൂ​ത്തി​ലെ വോ​ട്ട​റ​ല്ലെന്ന് മ​ന​സ്സി​ലാ​ക്കു​ക​യും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ച​തു​മി​ല്ല. ഇ​തി​നി​ട​യി​ൽ പി​റ​കി​ലി​രു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ ഇ​യാ​ൾ​ക്ക് ആ​ന​യാ​ംകു​ന്ന് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ 140 ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ടെ​ന്ന​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തെ ബൂ​ത്തി​ൽ നി​ന്ന് തി​രി​ച്ച​യ​ച്ച​ങ്കി​ലും മ​ഷി പു​ര​ണ്ട കൈ​യ്യു​മാ​യി 140 ന​ന്പ​ർ ബൂ​ത്തി​ലെ​ത്തി​യ​തോ​ടെ പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​ർ ക​യ്യി​ൽ മ​ഷി പു​ര​ട്ടി​യ​തി​നാ​ൽ അ​വി​ടെ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​വ​ദി​ച്ചി​ല്ല.
തെ​റ്റ് പ​റ്റി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം . പി​ന്നി​ട് കാ​ര്യം പോലീസിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.​ഇ​തോ​ടെ തെ​റ്റ് പ​റ്റി​യ കാ​ര്യം വി​ശ​ദീ​ക​രി​ച്ച് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. പോലീ​സ് ഇ​രു​ബു​ത്തു​ക​ളി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റു​മാ​യും ഏ​ജ​ൻ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​നു​ള്ള അനുമതി ന​ൽ​കി. അ​വ​വ​സാ​നം 140 -ാം ബൂ​ത്തി​ൽ പ്ര​വീ​ണ്‍ ത​ന്‍റെ സ​മ്മ​തി​ദാ​യ​വ​കാ​ശം വി​നി​യോ​ഗി​ച്ച് ഉ​ച്ച​യോ​ടെ​ മ​ട​ങ്ങി​.