ബൂ​ത്ത് ഏ​ജ​ന്‍റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കൈ​യാ​ങ്ക​ളി​യായി
Wednesday, April 24, 2019 12:52 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം നോ​ർ​ത്ത് എം​എ​ൽ​പി സ്കൂ​ളി​ൽ ബൂ​ത്ത് ഏ​ജ​ന്‍റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം വാ​ക്കേ​റ്റ​ത്തി​ലും കൈ​യാങ്ക​ളി​യി​ലു​മെ​ത്തി. ഐ​എ​ൻ എ​ൽ നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ .​ജി. ല​ത്തീ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി രാ​വി​ലെ പ​തി​നൊ​ന്നോടെ ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.
യു​വ​തി​യു​ടെ വോ​ട്ടി​ൽ ല​ത്തീ​ഫ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഒ​രു വി​ഭാ​ഗം ല​ത്തീ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി വ്യാ​ജ​മാ​യാ​ണ് എ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ബൂ​ത്തി​ന​ക​ത്ത് ഇ​ര​ച്ച് ക​യ​റു​ക​യും ല​ത്തീ​ഫി​നെ പി​ടി​ച്ച് പു​റ​ത്താ​ക്കു​ക​യു​ണ്ടാ​യി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ അ​ടു​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ കോ​ള​ത്തി​ൽ ഒ​പ്പി​ടാ​ത്ത​താ​യി ക​ണ്ടെ​ത്തി.​
ഇ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും സി​ഐ രാ​ജീ​വ​ൻ വ​ലി​യ വ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തു​ക​യും ചെയ്തു. സം​ഭ​വ​മ​റി​ഞ്ഞ് സി ​പി​എം നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ കോ​ള​മാ​ണ് ഒ​പ്പി​ടാ​തെ കി​ട​ന്ന​തെ​ന്നും ല​ത്തീ​ഫ് രാ​വി​ലെ എ​ത്തി ഏ​ജ​ന്‍റ് മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വാ​ങ്ങി പോ​യ​താ​ണെ​ന്നും ക​ണ്ടെ​ത്തി.​ലീ​ഗ് , സി​പി​എം നേ​താ​ക്ക​ളു​ടെ ഏ​റെ നേ​ര​ത്തെ ച​ർ​ച്ച​യ്ക്കു ശേഷമാണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത്