ജാതിയേരിയിൽ സം​ഘ​ർ​ഷം; മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
Wednesday, April 24, 2019 12:53 AM IST
നാ​ദാ​പു​രം: ജാ​തി​യേ​രി ക​ല്ലു​മ്മ​ലി​ൽ പോ​ളിം​ഗി​ന് ശേ​ഷം സം​ഘ​ർ​ഷം. ര​ണ്ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ൽ ഡി ​എ​ഫ് ഏ​ജ​ന്‍റി​നും പ​രി​ക്ക് .ക​ല്ലു​മ്മ​ൽ സ്വ​ദേ​ശി​ക​ളാ​യ എം. ​ടി. ഷ​ഹ​ബാ​സ്(23)​കെ. പി.​അ​ൽ​ത്താ​ഫ് (22) കി​ഴ​ക്ക​യി​ൽ മ​ഹേ​ഷ്(34)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം​കൂ​ടി​യാ​യ മ​ഹേ​ഷ് നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ എ​ൽ ഡി ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി .പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.