പ​ല​യി​ട​ത്തും പോളിംഗ് വൈ​കി
Wednesday, April 24, 2019 12:53 AM IST
കോ​ഴി​ക്കോ​ട്: മി​ക​ച്ച പോ​ളിം​ഗി​നൊ​പ്പം യ​ന്ത്ര​ത്ത​ക​രാ​റും മെ​ല്ലെ​പ്പോ​ക്കും... വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ങ്ങ​നെ​യാ​യാ​യി​രു​ന്നു.​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ബൂ​ത്തു​ക​ളി​ല്‍ പോ​ലും വോ​ട്ടിം​ഗ് യ​ന്ത്രം‍ ത​ക​രാ​റി​ലാ​യി. നേ​താ​ക്ക​ളെ​ല്ലാം നേ​ര​ത്തേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മി​ക്ക​യി​ട​ത്തും രാ​വി​ലെ ഏ​ഴു​മു​ത​ല്‍ നീ​ണ്ട ക്യൂ​വാ​യി​രു​ന്നു. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍ ജി​ല്ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന്‍ എം​പി വോ​ട്ട് ചെ​യ്ത സി​വി​ല്‍​സ്റ്റേ​ഷ​ൻ മാ​തൃ​ബ​ന്ധു യു​പി സ്കൂ​ളി​ലെ 81-ാം ബൂ​ത്തി​ൽ യ​ന്ത്ര ത​ക​രാ​ര്‍​മൂ​ലം വോ​ട്ടിം​ഗ് 24 മി​നി​ട്ട് വൈ​കി. പ​ല​യി​ട​ത്തും യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ വൈ​കി. മു​ക്കം മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ലെ 124-ാം ന​ന്പ​ർ ബൂ​ത്തി​ൽ റി​സ​ർ​വ് വോ​ട്ടിം​ഗ് മെ​ഷീ​നും പ​ണി​മു​ട​ക്കി. ഇ​വി​ടെ പോ​ളിം​ഗ് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി. ന​ല്ല​ളം എ​യു​പി​സ്‌​കൂ​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ കേ​ടാ​യി. 42-ാം ബൂ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് എ​ട്ടോ​ടെ പോ​ളിം​ഗ് പു​നഃ​രാ​രം​ഭി​ച്ചു. കൊ​ടി​യ​ത്തൂ​ര്‍ 173-ാം ബൂ​ത്തി​ലും കാ​ര​ശേരി 150-ാം ബൂ​ത്തി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ 11-ാം ബൂ​ത്തി​ലും വോ​ട്ടിം​ഗ് വൈ​കി. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്. കോ​ഴി​ക്കോ​ട് സെ​ന്‍റ് വി​ന്‍​സെ​ന്‍്‌​റ് കോ​ള​നി സ്‌​കൂ​ളി​ലെ മൂ​ന്ന് ബൂ​ത്തി​ല്‍ ര​ണ്ടി​ലും വോ​ട്ടിം​ഗ് വൈ​കി. എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം, ക​ല്ലാ​നോ​ട്, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വൈ​കി. ക​ക്ക​യം ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 62-ാം ന​മ്പ​ര്‍ ബൂ​ത്ത്, ക​ല്ലാ​നോ​ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 65, 66 ന​മ്പ​ര്‍ ബൂ​ത്ത്, കൂ​രാ​ച്ചു​ണ്ട് ഹൈ​സ്‌​കൂ​ളി​ലെ 55,57 ന​മ്പ​ര്‍ ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​വി​ടെ രാ​വി​ലെ ആ​റി​ന് ത​ന്നെ വോ​ട്ട​ര്‍​മാ​ര്‍ എ​ത്തി​യി​രു​ന്നു. പോ​ളിം​ഗ് തു​ട​ങ്ങി ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ തി​രു​വ​ന്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ദൃ​ശ്യ​മാ​യി.
മ​ര​ഞ്ചാ​ട്ടി 130 -ാം ബൂ​ത്തി​ലെ മെ​ഷീ​ൻ ത​ക​രാ​റു​മൂ​ലം മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത് . 149, 147 ,134 എ​ന്നീ ബൂ​ത്തു​ക​ളി​ലും മെ​ഷീ​ൻ ത​ക​രാ​റ് മൂ​ലം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ക​ക്കാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ കാ​ര​ശേ​രി 149 -ാം ബൂ​ത്തി​ൽ മെ​ഷീ​നി​ലെ 18 ,19 ന​മ്പ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ജി​എ​ൽ​പി സ്കൂ​ൾ കു​മാ​ര​ന​ല്ലൂ​രി​ൽ 134-ാം ന​മ്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ 52 വോ​ട്ട് പോ​ൾ ചെ​യ്ത​പ്പോ​ൾ 53 വി​വി​പാ​റ്റ് വ​ന്ന​തോ​ടെ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു.
രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മോ​ക്ക് പോ​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് എ​ട്ടോ​ടെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.