ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, April 25, 2019 12:13 AM IST
കോ​ഴി​ക്കോ​ട് : ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് പു​തി​യാ​പ്പ ഹാ​ര്‍​ബ​റി​ലെ പൊ​തു ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി ജ​യ​ശ്രീ അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ശാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എ. ന​വീ​ന്‍ പ്ര​തി​ജ്ഞ​യും നി​ര്‍​വ്വ​ഹി​ക്കും.
കേ​ര​ള​ത്തി​ല്‍ നി​ന്നും തു​ട​ച്ചു നീ​ക്ക​പ്പെ​ട്ട മ​ല​മ്പ​നി രോ​ഗം ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ഇ​റ​ക്കു​മ​തി മ​ല​മ്പ​നി കൂ​ടാ​തെ ത​ദ്ദേ​ശീ​യ​മാ​യി ത​ന്നെ​യു​ള​ള മ​ല​മ്പ​നി​യും ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. മ​ല​മ്പ​നി രോ​ഗം പ​ര​ത്തു​ന്ന അ​നാ​ഫി​ലി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും കേ​ര​ള​ത്തി​ലു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി​യും ഇ​റ​ക്കു​മ​തി മ​ല​മ്പ​നി​യും ഇ​പ്പോ​ഴും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന മ​ല​മ്പ​നി മൂ​ല​മു​ള​ള മ​ര​ണ​വും കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. കൊ​തു​കു​ക​ടി​യി​ലൂ​ടെ​യാ​ണ് രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത്. ഇ​ട​വി​ട്ടു​ള​ള പ​നി, വി​റ​യി​ല്‍, ത​ല​വേ​ദ​ന, ഓ​ക്കാ​നം, ഛര്‍​ദ്ദി തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​തി​നു​ള​ള ചി​കി​ത്സ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. "മ​ല​മ്പ​നി​നി​വാ​ര​ണ ആ​രം​ഭം എ​ന്നി​ല്‍ നി​ന്ന്' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. കൊ​തു​കു​നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളെ​കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണ​ം ഉ​റ​പ്പാ​ക്കാ​നും വേ​ണ്ടി​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ല്ലാ​വ​ര്‍​ഷ​വും ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​എ​സ് ഗോ​പ​കു​മാ​ര്‍ , ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ശ്രീ​കു​മാ​ര്‍ മു​കു​ന്ദ​ന്‍ , ജി​ല്ലാ​ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിക്കും. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ പ്ര​കാ​ശ്കു​മാ​ര്‍ കെ.​പി 'മ​ല​മ്പ​നി​യും പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും' വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കും.